Latest NewsCrime

വീണ്ടും ആസിഡ് ആക്രമണം;രണ്ട് പെണ്‍കുട്ടികള്‍ക്ക് ഗുരുതര പരിക്ക്

ഛണ്ഡീഗഢ്: രാജ്യത്ത് വീണ്ടും ആസിഡ് ആക്രമണം. ആസിഡ് ആക്രമണത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ക്ക് ഗുരുതര പരിക്ക്.പെണ്‍കുട്ടികള്‍ക്ക് നേരെ ആസിഡ് ഒഴിച്ചത് ബൈക്കിലെത്തിയ അക്രമികളാണ്.

റോഡിലൂടെ നടന്ന് പോകുകയായിരുന്ന പെണ്‍കുട്ടികള്‍ക്ക് നേരെ ബൈക്കില്‍ എത്തിയ അക്രമികള്‍ ആസിഡ് ഒഴിക്കുകയായിരുന്നു. പൊള്ളലേറ്റ പെണ്‍കുട്ടികളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പെണ്‍കുട്ടികളിലൊരാളുടെ മുഖത്ത് സാരമായി പൊള്ളലേറ്റു. ഒരാളുടെ നെഞ്ചിലാണ് പൊള്ളലേറ്റത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. പഞ്ചാബിലെ ലുധിയാനയിലാണ് ഈ ക്രൂരത സംഭവിച്ചത്.

Tags

Post Your Comments


Back to top button
Close
Close