Latest NewsInternational

പള്ളിയ്ക്ക് സമീപം ജനക്കൂട്ടത്തിനു നേരെ വെടിവെപ്പ് : ഒരാള്‍ മരിച്ചു

വാഷിങ്ടണ്‍ : അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ ; ജനക്കൂട്ടത്തിനു നേരെ അക്രമി നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ആറു പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഞായറാഴ്ച വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു ആക്രമണം.

ബാള്‍ട്ടിമോറിലെ എഡ്മണ്ട്മണ്‍ അവന്യുവില്‍ ; പെര്‍കിന്‍സ് സ്‌ക്വയര്‍ ബാപ്റ്റിസ്റ്റ് പള്ളിക്ക് സമീപമാണ് വെടിവെപ്പുണ്ടായത്. ജനക്കൂട്ടത്തിനടുത്തേയ്ക്ക് നടന്നടുത്ത അക്രമി തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നു.

അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാള്‍ക്കൊപ്പം മറ്റൊരാള്‍ക്കൂടി വെടിയുതിര്‍ത്തിരുന്നു എന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. അക്രമത്തിനു പിന്നില്‍ ആരെന്നും അന്വേഷിച്ചുവരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button