Latest NewsUAE

2020 എക്സ്പോയ്‌ക്കൊരുങ്ങി ദുബായ്; ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു

ദുബായ്: 2020 എക്സ്പോയുടെ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു. ഒരു ദിവസത്തേക്കും മൂന്ന് ദിവസത്തേക്കും രീതിയിലാണ് ടിക്കറ്റുകൾ വിൽക്കുന്നത്. ഒരു ദിവസത്തേക്ക് 120 ദിർഹവും 3 ദിവസത്തേക്ക് 260 ദിർഹവുമാണ് നിരക്ക്. 6 മുതൽ 17 വയസ്സുവരെയുള്ളവർക്കും ഏതുപ്രായക്കാരായ വിദ്യാർഥികൾക്കും 50% ഇളവുണ്ട്. വിദേശരാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് അടുത്തമാസം മുതൽ അംഗീകൃത ഏജൻസികളിൽ നിന്നു ടിക്കറ്റ് വാങ്ങാം. കൂടുതൽ പേർക്കുള്ള പ്രത്യേക പാക്കേജുകളും ഇവർക്കുണ്ട്. മറ്റുള്ളവർക്ക് അടുത്തവർഷം ഏപ്രിൽ മുതൽ ടിക്കറ്റുകൾ ലഭിക്കും. ഒരുമാസത്തേക്കും നിശ്ചിതദിവസങ്ങളിലേക്കുമുള്ള പാസുകൾ ലഭ്യമാണ്. 2020 ഒക്ടോബർ 20 മുതൽ 2021 ഏപ്രിൽ 10 വരെ നടക്കുന്ന എക്സ്പോയിൽ ഇന്ത്യ ഉൾപ്പെടെ 192 രാജ്യങ്ങൾ പങ്കെടുക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button