KeralaLatest NewsElection News

മുസ്ലീം ലീഗ് പവര്‍ത്തക സമിതി യോഗം ഇന്ന് കോഴിക്കോട്

പൊന്നാനിയില്‍ യുഡിഎഫിന്റെ വോട്ട് ശതമാനം കുറഞ്ഞിട്ടില്ലെന്നും ഇടതിന്റെ വോട്ടുകളാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു

മലപ്പുറം: മുസ്ലീംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി ഇന്ന് കോഴിക്കോട് നടക്കും. ലീഗ് ഹൗസില്‍ രാവിലെ രാവിലെ പതിനൊന്നിനാണ് യോഗം. മലപ്പുറത്തേയും പൊന്നാനിയിലേയും ലീഗിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് യോഗത്തില്‍ വിലയിരുത്തും. കൂടാതെ വിലയിരുത്തലാകും യോഗത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുക. കാസര്‍ക്കോട്ടെ കള്ളവോട്ടും ചര്‍ച്ചയിലുണ്ടാവുക.

പോളിംഗ് കണക്കുകള്‍ യുഡിഎഫിന് അനുകൂലമാണെന്നും സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും നേരത്തെ മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. അതേസമയം ശബരിമല ഇടതുപക്ഷത്തിന് തിരിച്ചടിയാകുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പൊന്നാനിയില്‍ യുഡിഎഫിന്റെ വോട്ട് ശതമാനം കുറഞ്ഞിട്ടില്ലെന്നും ഇടതിന്റെ വോട്ടുകളാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button