Latest NewsFootball

റയലിനു വീണ്ടും തോല്‍വി; 2004ന് ശേഷം അവസാന സ്ഥാനക്കാരോടുള്ള ആദ്യ പരാജയം

മാഡ്രിഡ്: സിദാന്‍ വന്നിട്ടും റയല്‍ മാഡ്രിഡിന്റെ കഷ്ടകാലം തന്നെയാണ്. ഏകപക്ഷീയമായ ഒരു ഗോളിന് റയലിനെ റയോ വല്‍കാനോ വീഴ്ത്തി. 2004 നു ശേഷം ആദ്യമായാണ് റയല്‍ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരോട് പരാജയപ്പെടുന്നത്. സിദാന്റെ പരീക്ഷണമാണ് തിരിച്ചടിയായത്.

സിദാന്‍ എട്ട് മാറ്റങ്ങളുമായാണ് ടീമിനെ ഇറക്കിയത്. 23 ാം മിനിറ്റില്‍ വല്‍കാനോയുടെ അഡ്രിയന്‍ എംബാര്‍ബ നേടിയ ഗോളായിരുന്നു മത്സരത്തിലെ ഏക ഗോള്‍. വല്‍കാനോയുടെ ചാവി ഗുറേയെ ബോക്‌സില്‍ ഫൗള്‍ ചെയ്തതിനു ലഭിച്ച പെനാല്‍റ്റിയാണ് റയലിന് തോല്‍വിയുടെ രുചിയറിയേണ്ടി വന്നത്. വീഡിയോ അസിസ്റ്റന്റ് റഫറിയാണ് പെനാല്‍റ്റി അനുവദിച്ചത്. പരിക്കുമൂലം കരിം ബെന്‍സേമ ഇല്ലാതെയാണ് റയല്‍ ഇറങ്ങിയത്. ഏപ്രില്‍ മാസം റയലിന്റെ ഏക ഗോള്‍ സ്‌കോറര്‍ ആയിരുന്നു ബെന്‍സേമ.

shortlink

Related Articles

Post Your Comments

Related Articles


Back to top button