Latest NewsFootball

ഏഡന്‍ ഇനി റയല്‍ മാഡ്രിഡിലേക്ക്

റയല്‍ മാഡ്രിഡിലേക്ക് എന്ന് മനസ്സ് തുറന്നു ഏഡന്‍ ഹസാര്‍ഡ്. ഈ നിമിഷം വരെ ഫൈനല്‍ മാത്രമായിരുന്നു മനസ്സില്‍ എന്നും, ഇനി പുതിയ ചലഞ്ചുകള്‍ ഏറ്റെടുക്കാന്‍ സമയമായി എന്നും ഹസാഡ് പറഞ്ഞു. പ്രീമിയര്‍ ലീഗില്‍ കളിക്കുക എന്ന ആഗ്രഹം, വലിയ ക്ലബിലൂടെ തന്നെ സഫലീകരിച്ചു എന്നും ഹസാര്‍ഡ് കൂട്ടിചേര്‍ത്തു.

https://youtu.be/FYB99FiVm2o

യൂറോപ്പാ ലീഗ് ഫൈനലിലെ മാന്‍ ഓഫ് ദ മാച്ച് പ്രകടനത്തിനു ശേഷമാണ് ഏഡന്‍ ഹസാര്‍ഡിന്റെ പുതിയ തീരുമാനം. 32 മില്യന്‍ യൂറോക്കാണ് ലില്ലിയില്‍ നിന്നും ചെല്‍സിയിലേക്ക് ഹസാര്‍ഡ് എത്തിയത്. ക്ലബിനു വേണ്ടി 352 മത്സരങ്ങളില്‍ നിന്നും 110 ഗോള്‍ നേടി. ഹസാര്‍ഡ് റയല്‍ മാഡ്രിഡിലേക്ക് എന്ന ഔദ്യോകിഗ പ്രഖ്യാപനം ഉടന്‍ തന്നെ ഉണ്ടാകും എന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button