KeralaLatest News

അഭിനയം പാളി; കള്ളവോട്ടിനിടെ തലകറക്കം അഭിനയിച്ചു വീണ സിപിഎം പ്രവര്‍ത്തകയ്ക്ക് പരിക്ക്

കണ്ണൂര്‍: കണ്ണൂരില്‍ കള്ളവോട്ട് ചെയ്യാനെത്തിയ സിപിഎം പ്രവര്‍ത്തകയെ യുഡിഎഫ് ഏജന്റുമാര്‍ കൈയോടെ പിടികൂടിയപ്പോള്‍ തലകറക്കം അഭിനയിച്ച് വീണു. സംഭവത്തില്‍ ഇവരുടെ തലപൊട്ടി. വോട്ടെടുപ്പ് ദിനമായ ഏപ്രില്‍ 23ാം തീയ്യതി കുറ്റിയാട്ടൂരിലായിരുന്നു സംഭവം നടന്നത്.

കുറ്റിയാട്ടൂര്‍ തണ്ടപ്പുറം എഎല്‍പി സ്‌കൂളിലെ 170-ാം നമ്പര്‍ ബൂത്തിലെ വോട്ടറാണ് 174-ാം നമ്പര്‍ ബൂത്തിലെ വേശാല ലോവര്‍ പ്രൈമറി സ്‌കൂളില്‍ കള്ളവോട്ട് ചെയ്യാനെത്തിയത്. ഇത് യുഡിഎഫ് ബൂത്ത് ഏജന്റുമാരുടെ ശ്രദ്ധയില്‍പ്പെടുകയും ചോദ്യം ചെയ്യുകയുമായിരുന്നു. ഇവര്‍ ചോദ്യം ചെയ്തതോടെ യുവതി വരാന്തയിലേക്ക് തലകറക്കം അഭിനയിച്ച് കുഴഞ്ഞു വീണു. എന്നാല്‍ അഭിനയം പാളി വീഴ്ച അബന്ധത്തില്‍ സ്‌കൂള്‍ മുറ്റത്തേക്കായതോടെ തലപൊട്ടി ചോരയൊലിച്ചു. ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ തലയില്‍ ഏഴ് സ്റ്റിച്ചുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button