Latest NewsKerala

കഞ്ചാവ് കടത്ത്: താല്‍കാലിക കല്ലട ജീവനക്കാരന്‍ അറസ്റ്റില്‍

കൊച്ചി•കഞ്ചാവ് കടത്തുന്നതിനിടെ കല്ലട ബസിലെ ബസിലെ താല്‍കാലിക ജീവനക്കാരന്‍ പിടിയിലായി. കൂവപ്പാടം ഒടമ്പിള്ളിപറമ്പില്‍ പ്രഭു (22) വിനെയാണ് രണ്ടരകിലോ കഞ്ചാവുമായി കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്. സൗത്ത് റെയില്‍വേ സ്‌റ്റേഷന്‍ രണ്ടാം പ്ലാറ്റഫോമിനു സമീപത്ത് നിന്നാണ് ഇയാള്‍ പിടിയിലായത്. മൂന്നു വലിയ പ്ലാസ്റ്റിക് പായ്ക്കറ്റുകളിലും 33 ചെറിയ പേപ്പര്‍ പൊതികളിലും പൊതിഞ്ഞ നിലയിലുമായിരുന്നു കഞ്ചാവ്.

നഗരത്തിലെ കഞ്ചാവ് വില്‍പ്പന ഏജന്റുമാര്‍ക്കു വില്‍ക്കുന്നതിനായി തിരൂപ്പൂരില്‍ നിന്നും ട്രെയിന്‍ മാര്‍ഗം കൊണ്ടുവന്നതാണെന്നാണ് ഇയാള്‍ പോലീസിനു നല്‍കിയ മൊഴി. ചെറിയ പൊതികള്‍ ഇയാള്‍ സ്വന്തം നിലയിലും വില്പന നടത്തുമെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button