CricketLatest News

തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കി ഋഷഭ് പന്ത്

മുംബൈ: തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കി ഡല്‍ഹി കാപിറ്റല്‍സ് താരം ഋഷഭ് പന്ത്. ഒരു ടി20 ലീഗിലോ, പരമ്പരയിലോ ഏറ്റവും കൂടുതല്‍ താരങ്ങളെ പുറത്താക്കുന്ന വിക്കറ്റ് കീപ്പറെന്ന ലോകറെക്കോര്‍ഡാണ് താരം സ്വന്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞദിവസം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ നടന്ന മത്സരത്തിലായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സ് യുവതാരം ഋഷഭ് പന്ത് ഈ തകര്‍പ്പന്‍ റക്കോഡില്‍ എത്തിയത്. 2011ല്‍ ഡെക്കാന്‍ ചാര്‍ജേഴ്സിനായി 19 പേരെ പുറത്താക്കിയ കുമാര്‍ സംഗക്കാരയുടെ ഐപിഎല്‍ റെക്കോര്‍ഡും പന്ത് മറികടന്നു. അടുത്തിടെ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ നൂറുല്‍ ഹസനും 19 പേരെ പുറത്താക്കിയിരുന്നു.

ഐപിഎല്ലിന്റെ പന്ത്രണ്ടാം സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ രണ്ട് പേരെ ക്യാച്ചിലൂടെ പുറത്താക്കിയതോടെയാണ് ഋഷഭ് പന്ത് നേട്ടത്തിലെത്തിയത്. ക്ലാസനും ഗുര്‍ക്രീതുമാണ് പന്തിന്റെ ഗ്ലൗസില്‍ കുടുങ്ങി പുറത്തായത്. സീസണിലാകെ 12 മത്സരങ്ങളില്‍ നിന്ന് 15 ക്യാച്ചുകളും അഞ്ച് സ്റ്റംപിങുമാണ് പന്ത് നേടിയത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button