Football

യുവേഫ ചാമ്പ്യന്‍സ് ലീഗ്: സെമിഫൈനല്‍ പോരാട്ടങ്ങള്‍ ഇന്ന് ആരംഭിക്കും

ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ സെമിഫൈനല്‍ പോരാട്ടങ്ങള്‍് ഇന്ന് ആരംഭിക്കും. ടോട്ടനം ആദ്യപാദ സെമിയില്‍ അയാക്‌സിനെ നേരിടും. രാത്രി പന്ത്രണ്ടരയ്ക്കാണ് കളി തുടങ്ങുക.

ടോട്ടനത്തിന്റെ ഹോം ഗ്രൗണ്ടില്‍ ആദ്യപാദ സെമിപോരിന് ഇറങ്ങുമ്പോള്‍ ഉഗ്രന്‍ പോരാട്ടം ഉറപ്പ്. കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെ വീഴ്ത്തിയാണ് ടോട്ടനത്തിന്റെ മുന്നേറ്റം. പ്രീമിയര്‍ ലീഗ് കിരീടമോഹം കൈവിട്ട പൊച്ചെറ്റീനോയുടെ ടോട്ടനത്തിന് സീസണിലെ അവസാന പ്രതീക്ഷയാണ് ചാമ്പ്യന്‍സ് ലീഗ്. ക്യാപ്റ്റന്‍ ഹാരി കെയ്‌ന് പരുക്കേറ്റതും പ്ലേ മേക്കര്‍ ഹ്യൂംഗ് മിന്‍ സോന്‍ സസ്‌പെന്‍ഷനിലായതും ടോട്ടനത്തിന് തിരിച്ചടിയാവും.

റയല്‍ മാഡ്രിഡിനെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ യുവന്റസിനെയും വീഴ്ത്തിയ അയാക്‌സിന്റെ യുവനിര യൂറോപ്യന്‍ ഫുട്‌ബോളിലെ ശ്രദ്ധാകേന്ദ്രമായിക്കഴിഞ്ഞു. യോഹാന്‍ ക്രൈഫിന്റെ പിന്‍ഗാമിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫ്രെങ്കീ ഡി ജോംഗ്, മത്യാസ് ഡീ ലിഗ്റ്റ്, ഡോണീ വാന്‍ ഡി ബീക് തുടങ്ങിയവരിലാണ് അയാക്‌സിന്റെ പ്രതീക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button