Latest NewsIndia

19 കാരി ഓടുന്ന കാറിനുള്ളില്‍ കൂട്ടബലാത്സംഗത്തിനിരയായി

ഷിംല•ഷിംലയില്‍ ബന്ധുവിന്റെ വീട്ടില്‍ പോയി മടങ്ങുകയായിരുന്ന 19 കാരിയായ പെണ്‍കുട്ടിയെ ഓടുന്ന കാറില്‍ വച്ച് മൂന്നുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി.

ഗുഡിയ ഹെല്‍പ് ലൈന്‍ നമ്പരായ 1515 വഴിയാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. ഏപ്രില്‍ 28 ന് രാത്രി 10 മണിയോടെ ഷിംലയിലെ മാള്‍ റോഡ്‌ പ്രദേശത്ത് വച്ചാണ് പെണ്‍കുട്ടി കാറിനുള്ളില്‍ കൂട്ടബലാത്സംഗത്തിന് ഇരയായത്. ധാല്ലി പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ അന്വേഷണം നടക്കുകയാണെന്ന് ഒരു പോലീസുദ്യോഗസ്ഥന്‍ പറഞ്ഞു.

എ.സി.പി (സിറ്റി) പര്‍വീര്‍ താക്കൂറിന്റെ നേതൃത്വത്തില്‍ എട്ടംഗ പ്രത്യേക അന്വേഷണം സംഘത്തിന് രൂപം കൊടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button