Latest NewsIndia

സെല്‍ഫിയെടുക്കവേ ട്രെയിന്‍ തട്ടി വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

ന്യൂഡൽഹി : സെല്‍ഫിയെടുക്കവേ വിദ്യാർത്ഥികൾ ട്രെയിന്‍ തട്ടി മരിച്ചു. ഹരിയാനയിലെ പാനിപത്തിലാണ് സംഭവം. സെല്‍ഫിയെടുക്കവേ ട്രെയിന്‍ വരുന്നത് കണ്ട പരിഭ്രാന്തിയില്‍ അടുത്ത ട്രാക്കിലേക്ക് ചാടുകയായിരുന്നു. അതേസമയം രക്ഷപ്പെടാനായി ചാടിയ ട്രാക്കില്‍ ട്രെയിന്‍ വരുന്നുണ്ടായിരുന്നു. ഇത് ശ്രദ്ധിക്കാതെയാണ് മൂന്നുപേരും ട്രാക്കിലേക്ക് ചാടിയത്.

ഒരു കല്ല്യാണത്തില്‍ പങ്കെടുക്കാനായി പാനിപത്തിലെത്തിയതായിരുന്നു ഇവര്‍. ഇവരുടെ കൂടെയുണ്ടായിരുന്ന നാലമത്തെയാള്‍ എതിര്‍വശത്തെ ട്രാക്കിലേക്ക് ചാടി രക്ഷപ്പെട്ടു. പത്തൊമ്ബതും പതിനെട്ടും വയസായ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button