Latest NewsIndia

ചുഴലിക്കാറ്റ് മുന്നറിയിപ്പ്: 103 ട്രെയിനുകള്‍ റദ്ദാക്കി

അതേസമയം റദ്ദാക്കിയ ട്രെയിനുകളെ കുറിച്ചുള്ള വിവരങ്ങള്‍ എല്ലാ പ്രധാന റെയില്‍വെ സ്റ്റേഷനുകളിലും യാത്രക്കാര്‍ക്ക് ലഭ്യമാകുന്ന തരത്തില്‍ നടപടി സ്വീകരിക്കാന്‍ ഡിവിഷണല്‍ റെയില്‍വെ മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഫോനി ചുഴലിക്കാറ്റ് അതിതീവ്രമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിനെ തുടര്‍ന്ന് 103 ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി. കൂടാതെ രണ്ട് ട്രെയിനുകള്‍ വഴിതിരിച്ച് വിട്ടു. അതേസമയം റദ്ദാക്കിയ ട്രെയിനുകളില്‍ സീറ്റ് റിസര്‍വ് ചെയ്തിട്ടുള്ള യാത്രക്കാര്‍ക്ക് പണം മടക്കി നല്‍കുമെന്നും റെയില്‍വെ അറിയിച്ചിട്ടുണ്ട്. ഇവര്‍ മൂന്ന് ദിവസത്തിനുള്ളില്‍ ടിക്കറ്റുമായി ഹാജരാകണമെന്നാണ് നിര്‍ദ്ദേശം.

അതേസമയം റദ്ദാക്കിയ ട്രെയിനുകളെ കുറിച്ചുള്ള വിവരങ്ങള്‍ എല്ലാ പ്രധാന റെയില്‍വെ സ്റ്റേഷനുകളിലും യാത്രക്കാര്‍ക്ക് ലഭ്യമാകുന്ന തരത്തില്‍ നടപടി സ്വീകരിക്കാന്‍ ഡിവിഷണല്‍ റെയില്‍വെ മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഫോനി ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് സ്റ്റേഷനില്‍ എത്തിച്ചേരുന്ന യാത്രക്കാര്‍ക്ക് ആവശ്യമായ ഭക്ഷണം, കുടിവെള്ളം മറ്റുമുള്ള സൗകര്യങ്ങളും സഹായങ്ങളും ഒരുക്കാന്‍ നടപടികള്‍ സ്വീകരിച്ചു വരുന്നതായി റെയില്‍വെ അറിയിച്ചു. ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാനുള്ള സൗകര്യം ഒരുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്ക് ആവശ്യമായ മറ്റ് ഗതാഗതസൗകര്യങ്ങളും റെയില്‍വെ ഒരുക്കിയിട്ടുണ്ട്. യാത്രക്കാരുടെ സഹായത്തിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ നമ്പറും റെയില്‍വെ നല്‍കിയിട്ടുണ്ട്.

ഹൗറ-ചെന്നൈ സെന്‍ട്രല്‍ കോറോമാന്‍ഡല്‍ എക്സ്പ്രസ്, പട്ന-എറണാകുളം എക്സ്പ്രസ്, ന്യൂഡല്‍ഹി-ഭുവനേശ്വര്‍ രാജധാനി എക്സ്പ്രസ്, ഹൗറ ഹൈദരാബാദ് ഈസ്റ്റ് കോസ്റ്റ് എക്സ്പ്രസ്, ഭുവനേശ്വര്‍-രാമേശ്വരം എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയ ചില പ്രധാന ട്രെയിനുകള്‍. ഒഡീഷ, ആന്ധ്രാപ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ 19 ജില്ലകളില്‍ ഫോനി ചുഴലിക്കാറ്റ് നാശം വിതക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button