Latest NewsIndia

ഫോനി ചുഴലിക്കാറ്റ് ; മരണസംഖ്യ മൂന്നായി

ഭുവനേശ്വർ : ഒഡീഷൻ തീരത്ത് ഫോനി ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുകയാണ്. മരണസംഖ്യ മൂന്നായി . തിരമാലകൾ 9 മീറ്റർ ഉയരത്തിൽവരെയെത്തി. നിരവധി വീടുകൾ വെള്ളത്തിനടിയിലായി. കാറ്റിന്റെ വേഗത കുറയുന്നതോടെ ഫോനി ബംഗ്ലാദേശ് തീരത്തേക്ക് നീങ്ങും.

ഒഡീഷ, ബംഗാൾ സംസ്ഥാനങ്ങളിൽ കനത്ത ജാഗ്രതാ നിർദേശമാണ് നൽകിയിരിക്കുന്നത്. പതിനൊന്ന് ലക്ഷം ആളുകളെ ഇതുവരെ ഒഡീഷൻ തീരത്തുനിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. 13 ജില്ലകളിൽ റെഡ് അലർട്ട് തുടരുകയാണ്.മരങ്ങൾ പലയിടത്തും കടപുഴകി വീണു.ഗതാഗതവും വൈദ്യുതിയും തകരാറിലായിരിക്കുകയാണ്.

ദേശീയ ദുരന്തനിവാരണ സേന, നാവിക സേനയുടെ കിഴക്കൻ കമാൻഡ്, കര, വ്യോമസേനകൾ തുടങ്ങിയവ അതീവ ജാഗ്രതയിലാണ്. ആന്ധ്രപ്രദേശ്, ബംഗാൾ എന്നിവിടങ്ങളിലെ 10 ജില്ലകളിൽകൂടി യെലോ അലർട്ട് ’ പ്രഖ്യാപിച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽ പേരെ ഒഴിപ്പിക്കുന്ന ദുരന്തനിവാരണ നടപടിയും ഇതാണ്. പട്ന– എറണാകുളം എക്സ്പ്രസ് ഉൾപ്പെടെ 223 ട്രെയിനുകൾ റെയിൽവേ റദ്ദാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button