CricketLatest News

ഇംഗ്ലണ്ട്- അയര്‍ലന്‍ഡ് ഏകദിനം ഇന്ന് ആരംഭിക്കും

ഡബ്ലിന്‍: ഇംഗ്ലണ്ടും അയര്‍ലന്‍ഡും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് പരമ്പര് ആരംഭിക്കും.ആദ്യ മത്സരം ഡബ്ലിനില്‍ നടക്കും.മത്സരത്തില്‍ ഇംഗ്ലീഷ് ജേഴ്‌സിയില്‍ അരങ്ങേറ്റം പ്രതീക്ഷിക്കുന്ന ജോഫ്രാ ആര്‍ച്ചറാണ് ശ്രദ്ധാകേന്ദ്രം.

ബാര്‍ബഡോസില്‍ ജനിച്ച ആര്‍ച്ചര്‍ മികച്ച പ്രകടനം നടത്തിയാല്‍ ലോകകപ്പ് ടീമില്‍ ഇടം കണ്ടെത്തിയേക്കും.ഓയിന്‍ മോര്‍ഗന്‍ നയിക്കുന്ന ഇംഗ്ലീഷ് ടീമില്‍ ജോ റൂട്ട്, ആദില്‍ റഷീദ്, ജേസണ്‍ റോയ് തുടങ്ങിയ പ്രമുഖ താരങ്ങളുമുണ്ട്.

വില്ല്യം പോര്‍ട്ടര്‍ഫീല്‍ഡാണ് അയര്‍ലന്‍ഡ് നായകന്‍. പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലാണ് ഇംഗ്ലണ്ട് തുടര്‍ന്ന് കളിക്കുന്നത്്.ഇന്ത്യന്‍ സമയം വൈകീട്ട് 3.15നാണ് മത്സരം തുടങ്ങുന്നത്.

shortlink

Post Your Comments


Back to top button