Latest NewsIndia

യുവഡോക്ടറെ കൊലപ്പെടുത്തിയ സംഭവം ; പ്രതി ആത്മഹത്യാ ശ്രമത്തിനിടെ പിടിയിലായി

ഡൽഹി : യുവഡോക്ടറെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ സുഹൃത്ത് ആത്മഹത്യാ ശ്രമത്തിനിടെ പോലീസിന്റെ പിടിയിലായി. ഗരിമ മിശ്ര എന്ന യുവ വനിതാ ഡോക്ടറെയാണ് ഡൽഹിയിലെ വീട്ടിൽ കഴുത്ത് മുറിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്.

കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും പ്രതിയുടെ രക്തവും ഫോറൻസിക് വിഭാഗം കണ്ടെത്തിയിരുന്നു. അതേസമയം മരിച്ച ഡോക്ടറുടെ അയൽവാസിയും മറ്റൊരു ഡോക്ടറുമായ ചന്ദ്ര പ്രകാശ് വർമയെ മൂന്ന് ദിവസമായി കാണാനില്ലായിരുന്നു. ഇതാണ് പോലീസിന് സംശയം ഉണ്ടായത്.

കൊലപാതകം നടന്ന ദിവസം ഇയാള്‍ ബാഗുമായി ഫ്ലാറ്റില്‍ നിന്നും പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ തന്നെയാണ് പ്രതിയെന്ന് തെളിഞ്ഞു.ഇയാളെ ഉത്തരാഖണ്ഡില്‍ വെച്ച്‌ പോലീസ് പിടികൂടുകയായിരുന്നു. ഇയാൾ കനാലില്‍ ചാടി ആത്മഹത്യ ചെയ്യാനുള്ള ശ്രമത്തിനിടെയാണ് പോലീസ് പിടികൂടിയത്.

ചന്ദ്ര പ്രകാശ് വർമ ​​ഗരിമ മിശ്രയെപ്രണയിച്ചിരുന്നു. എന്നാൽ അവർ അദ്ദേഹത്തെ ഒരു നല്ല സുഹൃത്തായി കണ്ടുവെന്ന് പറഞ്ഞതിന്റെ ദേഷ്യത്തിലാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button