Latest NewsKuwaitGulf

വിദേശികള്‍ സ്വദേശത്തേയ്ക്ക് അയക്കുന്ന പണമിടപാടിന് നികുതി : പുതിയ തീരുമാനവുമായി കുവൈറ്റ് മന്ത്രാലയം

കുവൈറ്റ് സിറ്റി : വിദേശികള്‍ സ്വദേശത്തേയ്ക്ക് അയക്കുന്ന പണമിടപാടിന് നികുതി : പുതിയ തീരുമാനവുമായി കുവൈറ്റ് മന്ത്രാലയം. വിദേശികള്‍ നാടുകളിലേക്ക് അയക്കുന്ന പണമിടപാടിന് നികുതി ഏര്‍പ്പെടുത്താനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിച്ചേക്കുമെന്ന് സൂചന. പാര്‍ലമെന്റിന്റെ ജൂണില്‍ അവസാനിക്കുന്ന നടപ്പുസമ്മേളനത്തിന്റെ കാര്യപരിപാടിയില്‍ വിഷയം ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. നികുതി നിര്‍ദേശത്തെ സര്‍ക്കാര്‍ ശക്തമായി എതിര്‍ക്കുന്നുവെന്നാണ് സൂചന. നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചാലും സര്‍ക്കാര്‍ തീരുമാനം പാര്‍ലമെന്റിന് തിരിച്ചയച്ചേക്കും.

നികുതി നിര്‍ദേശം പ്രായോഗികമല്ലെന്ന നിലപാടാണ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ക്കുമുള്ളത്. വിദേശികള്‍ അവരുടെ നാടുകളിലേക്ക് അയക്കുന്ന പണത്തിന് 5% നികുതി ഏര്‍പ്പെടുത്തണമെന്നാണ് നിര്‍ദേശം. പാര്‍ലമെന്റിന്റെ ധന-സാമ്പത്തികകാര്യം സമിതി രണ്ടാഴ്ച മുന്‍പ് നിര്‍ദേശത്തിന് അംഗീകാരം നല്‍കിയിരുന്നു. സമിതിയുടെ അനുമതി ലഭിച്ച ബില്‍ പാര്‍ലമെന്റിന് സമര്‍പ്പിക്കാനിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button