KeralaLatest News

വി പി സത്യന്റെ ഓര്‍മ്മയ്ക്കായ് തലശേരിയില്‍ സ്മാരകമന്ദിരം; ഉദ്ഘാടനം നാളെ

കോഴിക്കോട്: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ വി പി സത്യന്റെ ഓര്‍മയ്ക്കായി ജന്മനാടായ തലശേരി മേക്കുന്നില്‍ ഒരുക്കിയ സ്മാരക മന്ദിരം നാളെ ഉദ്ഘാടനം നിര്‍വഹിക്കും. ശനിയാഴ്ച വൈകിട്ട് 4ന് നടക്കുന്ന ചടങ്ങില്‍ മന്ത്രി ഇ പി ജയരാജനാണ് സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുന്നത്. വി പി സത്യന്‍ സ്മാരക ട്രസ്റ്റാണ് മന്ദിരമൊരുക്കിയത്. അറുപതുലക്ഷം രൂപ ചെലവഴിച്ചാണ് ബഹുനിലമന്ദിരം പണിതതെന്ന് ട്രസ്റ്റ് ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. എ എന്‍ ഷംസീര്‍ എംഎല്‍എ സത്യന്റെ ഫോട്ടോ അനാച്ഛാദനം ചെയ്യും. സത്യന്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരെയും ആദരിക്കും. ഐ എം വിജയന്‍, വി പി ഷാജി, സി കെ വിനീത്, അനസ് എടത്തൊടിക, രാഹുല്‍ വി രാജ് തുടങ്ങിയ ഫുട്‌ബോള്‍ താരങ്ങള്‍ ചടങ്ങിനെത്തും. വാര്‍ത്താസമ്മേളനത്തില്‍ കെ സുരേന്ദ്രന്‍, കെ സി രവീന്ദ്രന്‍, വി പി സനില്‍ എന്നിവര്‍ പങ്കെടുത്തു. സത്യന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മിച്ച സിനിമ ‘ക്യാപ്റ്റ’നിലെ നായകന്‍ നടന്‍ ജയസൂര്യയെ ആദരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button