Latest NewsIndiaElection 2019

അഞ്ചാംഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; 51 മണ്ഡലങ്ങളില്‍ തിങ്കളാഴ്ച വിധിയെഴുതും

ന്യൂഡല്‍ഹി: അഞ്ചാംഘട്ട തിരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്നവസാനിക്കും. 7 സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങളില്‍ തിങ്കളാഴ്ചയാണ് വോട്ടെടുപ്പ് നടക്കുന്നത്.

അവസാന മണിക്കൂറുകളില്‍ എല്ലാ നേതാക്കളെല്ലാം പ്രചാരണങ്ങളില്‍ സജീവമാണ്. ഇന്ന് അഞ്ച് മണിയോടെ പരസ്യ പ്രചാരണത്തിനുള്ള സമയം അവസാനിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുപിയിലും, ബീഹാറിലും പ്രചാരണം നടത്തും. സ്മൃതി ഇറാനിയുടെ മണ്ഡലമായ അമേഠിയില്‍ കൊട്ടിക്കലാശത്തിന് അമിത് ഷാ എത്തും. റോഡ് ഷോയില്‍ പങ്കെടുക്കാനാണ് അമിത് ഷാ എത്തുന്നത്. ജമ്മു കശ്മീര്‍ രാജസ്ഥാന്‍ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് അഞ്ചാം ഘട്ടത്തോടെ പൂര്‍ത്തിയാകും. ഇത്തവണ ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളുള്ളത് ഉത്തര്‍പ്രദേശിലാണ്. 14 മണ്ഡലങ്ങള്‍. ബീഹാര്‍, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവയാണ് വോട്ടെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍.

പ്രിയങ്ക ഗാന്ധി അമേഠിയിലും റായ് ബറേലിയും കേന്ദ്രീകരിച്ചാണ് അഞ്ചാം ഘട്ടത്തില്‍ യുപിയില്‍ പ്രചാരണം നടത്തിയത്. യുപിയില്‍ പതിനാലും രാജസ്ഥാനില്‍ പന്ത്രണ്ടും ബംഗളിലും മധ്യപ്രദേശിലും ഏഴു വീതം സീറ്റിലും ബീഹാറില്‍ അഞ്ചും ജാര്‍ഖണ്ഡില്‍ നാലും കശ്മീരില്‍ രണ്ടും സീറ്റിലാണ് അഞ്ചാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button