KeralaLatest News

വീട്ടിൽ കഞ്ചാവ് വളർത്തിയ പ്രതിയെ ചോദ്യംചെയ്ത എക്സൈസ് ഞെട്ടി

കോട്ടയം: കോട്ടയത്ത് വീട്ട്മുറ്റത്തും,​ ടെറസിലും കഞ്ചാവ് കൃഷി നടത്തിയ യുവാവിനെ ചോദ്യംചെയ്ത എക്സൈസ് ഞെട്ടി. ഇടുക്കിയിലും തമിഴ്നാട്ടിലും എപ്പോഴും പോയി കഞ്ചാവ് വാങ്ങാന്‍ വയ്യാത്തതിനാലാണ് യുവാക്കള്‍ വീട്ടില്‍ കൃഷി തുടങ്ങിയതെന്നാണ് യുവാവ് പൊലീസിനോട് പറ‍ഞ്ഞത്. പ്രതി അലങ്കാര ചെടികള്‍ക്കൊപ്പമായിരുന്ന് കഞ്ചാവ് നട്ടിരുന്നത്. ചില വീടുകളുടെ ടെറസിനു മുകളില്‍ യുവാക്കള്‍ കൂട്ടം കൂടുന്നതില്‍ അസ്വാഭാവികതയുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് എക്സൈസ് പരിശോധന നടത്തിയത്.

ചുരുങ്ങിയ മാസങ്ങള്‍ കൊണ്ട് ജില്ലയില്‍ നിരവധി കേസുകളാണ് രജിസ്റ്റ‌ര്‍ ചെയ്തിരിക്കുന്നത്. ഒരു സംഘം യുവാക്കളാണ് കഞ്ചാവ് വളര്‍ത്തല്‍ പരീക്ഷണത്തിനു പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. വീടിന്റെ ടെറസിലും മുറ്റത്തുമായാണ് ഇവര്‍ കഞ്ചാവ് കൃഷി ചെയ്തിരുന്നത്. കടുത്തുരുത്തി പെരുവയില്‍ വീട്ടുമുറ്റത്ത് വളമിട്ട്,​ നട്ടുനനച്ചാണ് യുവാവ് കഞ്ചാവ് തോട്ടം വളര്‍ത്തിയെടുത്തത്. 33 കഞ്ചാവ് ചെടികളാണ് മാത്യൂസ് വീട്ടുമുറ്റത്ത് വളര്‍ത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് എക്സൈസ് ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുകയും പിടികൂടുകയുമായിരുന്നു.

രണ്ടു മാസം വളര്‍ച്ച എത്തിയ 20 സെന്റീമീറ്ററില്‍ അധികം ഉയരമുള്ള കഞ്ചാവ് ചെടികളാണ് പിടിച്ചെടുത്തത്. കഞ്ചാവ് ഉപയോഗിച്ച ശേഷം ഇതിന്റെ വിത്തെടുത്താണ് ഇയാള്‍ ചെടികള്‍ നട്ടുവളര്‍ത്തിയത്. ഒരു മാസം കൂടി കഴി‍ഞ്ഞാല്‍ ഉപയോഗത്തിന് പാകമാവുന്ന കഞ്ചാവ് ചെടികളാണിവ. അതേസമയം,​ മുറ്റത്ത് കൃഷി ചെയ്ത് വളര്‍ത്തുന്നത് കഞ്ചാവ് ചെടികളാണെന്ന് വീട്ടുകാര്‍ക്ക് പോലും അറിവില്ലായിരുന്നു.

shortlink

Post Your Comments


Back to top button