Latest NewsUAE

യുഎഇയിലെ ദീർഘകാല വിസ; അപേക്ഷകൾ സ്വീകരിച്ചുതുടങ്ങി

അബുദാബി: യുഎഇയിലെ ദീര്‍ഘകാല വിസയ്ക്കുള്ള അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങി. നിക്ഷേപകര്‍, സ്വയം സംരംഭകര്‍, നവീന ആശയം കൊണ്ടുവരുന്നവര്‍, ഡോക്ടര്‍, ശാസ്ത്രജ്ഞര്‍, ഗവേഷകര്‍ തുടങ്ങി വ്യത്യസ്ത മേഖലകളിലെ അതിവിദഗ്ധര്‍, ഉന്നതനിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കാണ് സ്പോണ്‍സറില്ലാതെ ദീര്‍ഘകാല വീസ ലഭിക്കുക. 2018ലെ മന്ത്രിസഭാ തീരുമാനപ്രകാരമാണ് പുതിയ വിസ അപേക്ഷ സ്വീകരിച്ചുതുടങ്ങുന്നത്. ഗവേഷകര്‍, ശാസ്ത്രജ്ഞര്‍, ഡോക്ടര്‍, നൂതന ആശയമുള്ളവര്‍, കലാസാംസ്കാരിക രംഗത്തെ പ്രഗത്ഭര്‍ എന്നിവര്‍ക്കും 10 വര്‍ഷ വിസ ലഭിക്കും. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ 50 ലക്ഷം ദിര്‍ഹത്തില്‍ കുറയാത്ത നിക്ഷേപമുണ്ടെങ്കിലേ ദീര്‍ഘകാല വീസ നല്‍കൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button