Nattuvartha

കാടിറങ്ങി കുടിവെള്ളം തേടിയെത്തിയ മാനുകൾ ചത്ത നിലയിൽ; കാരണം വ്യക്തമാക്കി വനപാലകർ‌

ചേലക്കര: കാടിറങ്ങി കുടിവെള്ളം തേടിയെത്തിയ മാനുകൾ ചത്ത നിലയിൽ, സ്വകാര്യവ്യക്തിയുടെ പറമ്പിൽ ആറുമാനുകൾ ചത്തതിന്‌ കാരണം ‘ഫ്യൂരിഡാൻ’ എന്ന നിരോധിതകീടനാശിനിയുടെ പ്രയോഗത്താലാണെന്ന്‌ വനപാലകർ.

ആറു മാനുകളും വിഷാംശം ഉള്ളിൽചെന്നാണ്ചത്തത്. കാടിനുള്ളിൽ വരൾച്ചയെ തുടർന്ന് ഭക്ഷണവും ദാഹജലവും ഇല്ലാതാകുന്നതോടെയാണ് ഇവ കാടിറങ്ങുന്നത്. കാടിനോട് ചേർന്ന് കൃഷിയിടങ്ങൾ ഉള്ളതിനാൽ ഇവ അവിടങ്ങളിൽ എത്തുകയും ചെയ്യുന്നു.

കാടിറങ്ങി കുടിവെള്ളതിതനെത്തിയ മാനുകളെ കഴിഞ്ഞ ദിവസം വനത്തിനോട് ചേർന്ന പടിഞ്ഞാറെ പങ്ങാരപ്പിള്ളിയിൽ പങ്കജാക്ഷന്റെ വീടിനോട് ചേർന്നുള്ള പറമ്പിലാണ് മാനുകൾ ചത്ത നിലയിൽ കാണുന്നത്. വാഴകൾക്കും മറ്റും ഉപയോഗിക്കുന്ന ഫ്യൂരിഡാൻ എന്ന വീര്യംകൂടിയ നിരോധിത കീടനാശിനിയുടെ പാക്കറ്റും ഇവിടെനിന്ന്‌ ലഭിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button