USALatest NewsInternational

ഐഎസ് ബന്ധം; പാക് പൗരന്‍ അമേരിക്കയില്‍ അറസ്റ്റില്‍

 

വാഷിംഗ്ടണ്‍: ഭീകരസംഘടനകളായ ഐഎസ്, ജയ്‌ഷെ മുഹമ്മദ് എന്നിവയുമായി ബന്ധം പുലര്‍ത്തിയ പാക്കിസ്ഥാന്‍ പൗരന്‍ അമേരിക്കയില്‍ അറസ്റ്റില്‍. മുപ്പത്തിയഞ്ചുകാരനായ വഖാര്‍ ഉള്‍ ഹസ്സന്‍ എന്ന യുവാവാണ് അമേരിക്കയില്‍ എഫ്ബിഐയുടെ പിടിയിലായത്. വടക്കന്‍ കാരലൈനിലെ ഡഗ്ഗ്‌സ് അന്താരാഷ്ട്രവിമാനത്താവളത്തില്‍ വച്ചാണ് ഇയാള്‍ പിടിയിലാകുന്നത്.

പതിനഞ്ചാം വയസില്‍ പാക്കിസ്ഥാനില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ ആളാണ് വഖാര്‍. നാല് വര്‍ഷം മുമ്പ് തനിക്ക് ഭീകരസംഘടനയുമായി ബന്ധമില്ലെന്ന് വഖാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍ ഈ സക്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത് കള്ളമായിരുന്നുവെന്ന് വഖാര്‍ ഉള്‍ ഹസ്സന്‍ സമ്മതിച്ചു. ജെയ്ഷ മുഹമ്മദ് തലവന്‍ അമസൂദ് അസ്സറിനെ ഐക്യരാഷ്ട്ര സംഘടന കരിമ്പട്ടികയില്‍പ്പെടുത്തി ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വഖാറിന്റെ അറസ്റ്റ്. കുറ്റം തെളിഞ്ഞാല്‍ ഇയാള്‍ക്ക് എട്ട് വര്‍ഷം തടവ് ശിക്ഷ ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button