Latest NewsInternational

ഗസയിലെ ജനവാസ മേഖലയില്‍ ഇസ്രായേലിന്റെ റോക്കറ്റ് വ്യോമാക്രമണം

ഗസ : ഗസയിലെ ജനവാസ മേഖലയില്‍ ഇസ്രായേലിന്റെ റോക്കറ്റ് വ്യോമാക്രമണം.. ആക്രമണത്തില്‍ ഗര്‍ഭിണിയും ഒരു വയസുള്ള മകനും ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഗസയിലെ വിവിധയിടങ്ങളില്‍ ഇസ്രായേല്‍ സൈന്യം ആക്രമണം നടത്താനായി നിലയുറപ്പിച്ചിട്ടുണ്ട്.

ഒരു ഡസന്‍ റോക്കറ്റുകളാണ് ഗസക്കുമേല്‍ ഇസ്രായേല്‍ പതിപ്പിച്ചത്. ആക്രമണത്തില്‍ മുപ്പത്തിയേഴു വയസുള്ള പലസ്തീനിയായ അബു അറാര്‍ എന്ന ഗര്‍ഭിണിയും ഇവരുടെ 14 മാസം പ്രായമുള്ള കുഞ്ഞും കൊല്ലപ്പെട്ടു. ഇമാദ് നസീര്‍ എന്ന 22 കാരനും കൊല്ലപ്പെട്ടിട്ടുണ്ട്. 13 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ 80 വയസുള്ള വൃദ്ധയും ഉണ്ട്. വെള്ളിയാഴ്ച രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലായി ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ നാല് ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ നടക്കുന്ന ആക്രമണങ്ങള്‍. ഗസയിലെ കാര്‍ഷിക മേഖലയിലാണ് ഇന്നലെ ആക്രമണമുണ്ടായത്. റമദാന്‍ വ്രതാരംഭത്തിനായി മേഖല തയ്യാറെടുക്കുന്നതിനിടെയാണ് ആക്രമണങ്ങള്‍.

ഗസയിലെ വിവിധയിടങ്ങളില്‍ ഇസ്രായേല്‍ സൈന്യം ആക്രമണം നടത്താനായി നിലയുറപ്പിച്ചിട്ടുണ്ട്. ഗസയുടെ ഭാഗത്തു നിന്നും ഇസ്രായേലിനെതിരെ പ്രതിരോധ ആക്രമണങ്ങള്‍ നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഇസ്രായേലിന്റെ അധിനിവേശത്തിനെതിരെ പ്രതിരോധമുണ്ടാവുക തന്നെ ചെയ്യുമെന്ന് ഹമാസ് വക്താവ് അബ്ദുല്ലത്തീഫ് അല്‍ ഖനൂഅ് പറഞ്ഞു. പലസ്തീന്‍ പ്രതിരോധം അതിന്റെ ഉത്തരവാദിത്തം നിര്‍വഹിക്കുമെന്ന് ഇസ്ലാമിക് ജിഹാദും വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button