Latest NewsKerala

പതിനൊന്നുകാരിയെ പീഡിപ്പിച്ച പ്രതി രണ്ടര വർഷത്തിന് ശേഷം പിടിയിൽ

കോഴഞ്ചേരി : പതിനൊന്നുകാരിയെ പീഡിപ്പിച്ച പ്രതി രണ്ടര വർഷത്തിന് ശേഷം പിടിയിലായി.ഇടുക്കി അണക്കര ഐഎംഎസ് കോളനിയിൽ പാലത്തറയിൽ വീട്ടിൽ ചെല്ലപ്പന്റെ മകൻ അരുൺ പ്രകാശ്(26)നെയാണ് ആറന്മുള പോലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തത്.

കുട്ടിയെ പീഡിപ്പിച്ച ശേഷം രണ്ടര വർഷമായി പ്രതി വിവിധ ഇടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. പ്രതി ഇടുക്കിയിൽ തന്നെ ഉണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button