KeralaLatest News

വിഴിഞ്ഞം തുറമുഖ നിര്‍മാണം പ്രതിസന്ധിയില്‍: ആശങ്കയറിയിച്ച് അദാനി ഗ്രൂപ്പ്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം പ്രതിസന്ധിയില്‍. നിര്‍മ്മാണത്തിലുണ്ടായ പ്രതിസന്ധിയില്‍ ആശങ്ക അറിയിച്ച് അദാനി ഗ്രൂപ്പ് സര്‍ക്കാരിന് കത്ത് നല്‍കി. പാറക്കല്ല് കിട്ടാത്തതിനാല്‍ തുറമുഖ നിര്‍മ്മാണം പ്രതിസസന്ധിയിലാണെന്നാണ് അദാനി ഗ്രൂപ്പ് സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്.

ബെര്‍ത്ത് നിര്‍മ്മാണവും പൈലിംഗ് ജോലികളും അക്രോപോഡ് നിരത്തലുമെല്ലാം നടക്കുന്നുണ്ടങ്കിലും പാറക്കല്ല് കിട്ടാതായതോടെ ഏറ്റവും സുപ്രധാനമായ ബ്രേക്ക് വാട്ടര്‍ നിര്‍മ്മാണമാണ് പ്രതിസന്ധിയില്‍ തുടരുകയാണ്്. 3100 മീറ്ററിലാണ് ബ്രേക്ക് വാട്ടര്‍ അഥവാ വലിയ പുലിമുട്ട് ഉണ്ടാക്കേണ്ടത് എന്നാല്‍ ഇത് വരെ 600 മീറ്റര്‍ നിര്‍മ്മാണം മാത്രമാണ് പൂര്‍ത്തിയായത്. ഒരു ദിവസം 15000 മെട്രിക് ടണ്‍ പാറക്കല്ലാണ് ബ്രേക്ക് വാട്ടര്‍ നിര്‍മ്മാണത്തിന് വേണ്ടത്.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 20 ക്വാറികളില്‍ നിന്നും പാറ പൊട്ടിക്കാന്‍ അദാനി അനുമതി തേടി. എന്നാല്‍ അതില്‍ ഒരെണ്ണത്തിന് മാത്രമാണ് ഇതുവരെ പാരിസ്ഥിതിക അനുമതി കിട്ടിയത്.മന്ത്രിമാരും ചീഫ് സെക്രട്ടറിയും നടപടികള്‍ വേഗത്തിലാക്കാന്‍ വിവിധ യോഗങ്ങളില്‍ എടുത്ത തീരുമാനം നടപ്പായില്ലെന്ന് അദാനി നല്‍കിയ പ്രതിമാസ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു.സ്ഥിതി ഗുരുതരമാണെന്നും അടിയന്തിര ഇടപെടല്‍ വേണമെന്നുമാണ് ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button