Latest NewsIndia

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം: ദേശീയതലത്തില്‍ ഒന്നാമതായി മലയാളി പെണ്‍കുട്ടി

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. മലയാളികള്‍ക്ക് അഭിമാനമായി ദേശീയതലത്തില്‍ ഒന്നാമതായി പാലക്കാട് കൊപ്പം ലയണ്‍സ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഭാവന എന്‍ ശിവദാസ്.

500-ല്‍ 499 മാര്‍ക്ക് നേടി ഭാവന തിരുവനന്തപുരം സോണില്‍ ഒന്നാം സ്ഥാനത്ത് എത്തി. ഭാവനയടക്കം ആകെ 13 വിദ്യാര്‍ത്ഥികളാണ് രാജ്യത്താകെ ഉയര്‍ന്ന മാര്‍ക്ക് നേടിയത്. ഇവരില്‍ ഏഴ് പേരും ഡെറാഢൂണ്‍ സോണില്‍ നിന്നുള്ളവരാണ്.

91.1 ശതമാനം വിജയമാണ് സിബിഎസ്ഇ ഇക്കുറി രേഖപ്പെടുത്തിയത്.99.85 ശതമാനം വിജയം നേടിയ തിരുവനന്തപുരം സോണ്‍ ആണ് മേഖലാ അടിസ്ഥാനത്തില്‍ രാജ്യത്ത് മുന്നില്‍ നില്‍ക്കുന്നത്. 99 ശതമാനം വിജയവുമായി ചെന്നൈ രണ്ടാം സ്ഥാനം നേടി.

ഉന്നത വിദ്യാഭ്യാസത്തിനുള്ള അഡ്മിഷന് സൗകര്യം ലഭിക്കുന്നതിനു വേണ്ടിയാണു ഫലപ്രഖ്യാപനം നേരത്തേയാക്കിയതെന്ന് സിബിഎസ്ഇ അറിയിച്ചു.മേയ് 2 വ്യാഴാഴ്ച സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിലും വിദേശത്തുമായി 6000 കേന്ദ്രങ്ങളില്‍ ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 29 വരെയാണു സിബിഎസ്ഇ പരീക്ഷകള്‍ നടത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button