Latest NewsIndia

4,600 രൂപ യാത്ര നിരക്കില്‍ കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറക്കാം

ഈ സേവനം മെയ് 7 മുതല്‍ മെയ് 9 വരെ ടിക്കറ്റ് ബുക്ക് ചെയുന്ന യാത്രക്കാര്‍ക്ക്: ജൂണ്‍ 15 മുതല്‍ ജൂലൈ 31 വരെയാണ് യാത്രാ കാലയളവ്

കൊച്ചി•കൊച്ചി നിവാസികളെ ആകര്‍ഷിക്കുവാന്‍ ഡല്‍ഹിയിലേക്കുള്ള യാത്രാ നിരക്കില്‍ വന്‍ ഇളവുമായി ഗോ എയര്‍ എയര്‍ലൈന്‍സ്. ജൂണ്‍ജൂലൈ മാസത്തില്‍ ഒരാള്‍ക്ക് 4600 രൂപ എന്ന നിരക്കില്‍ കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്കും, ഇതേ നിരക്കില്‍ തിരികെ ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്കും യാത്ര ചെയ്യാനാകും. മെയ് 7 മുതല്‍ മെയ് 9 വരെ ടിക്കറ്റ് ബുക്ക് ചെയുന്ന യാത്രക്കാര്‍ക്കാര്‍ക്കാണ് ഈ സേവനം ലഭ്യമാകുക. ടിക്കറ്റ് ബുക്ക് ചെയ്യുവാനായി ഗോ എയര്‍ സര്‍വീസിന്‍റെ ഫ്ലൈസ്മാര്‍ട് ഓപ്ഷന്‍ വിന്‍ഡോ നാളെ തുറക്കും.

പരിമിത കാലയളവില്‍ ലഭ്യമാകുന്ന ഈ ഓഫര്‍ കൊച്ചി നിവാസികള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും , സമയ നിഷ്ഠയില്‍ 7 തവണയും ഒന്നാമതെത്തിയ ഗോ എയറിന്‍റെ സേവനങ്ങള്‍ തുടര്‍ന്നും ലഭ്യമാകുമെന്നും ഗോ എയര്‍ മാനേജിങ് ഡയറക്ടറായ ജഹ് വാഡിയ പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button