Latest NewsHealth & Fitness

ഐസ്‌ക്രീം കഴിച്ചോളൂ; ഒപ്പം ഇക്കാര്യങ്ങൾകൂടി ശ്രദ്ധിക്കണം

ഐസ് ക്രീം ഇഷ്ടപ്പെടാത്തവരായി ആരെങ്കിലുമുണ്ടോ? നമ്മളില്‍ പലരും ഐസ്‌ക്രീം വാങ്ങിച്ച് വീട്ടിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ച് ഇടക്കിടെ എടുത്തു കഴിക്കുകയാണ് പതിവ്. എന്നാല്‍ ഐസ്‌ക്രീം അല്‍പ്പം കഴിച്ച ശേഷം ബാക്കി പിന്നത്തേക്ക് എന്ന നിലയില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന രീതി അത്ര നല്ലതല്ല.

കഴിക്കാനായി ഒരിക്കല്‍ ഫ്രീസറില്‍ നിന്നെടുത്താല്‍ ഐസ്‌ക്രീം അന്തരീക്ഷ ഊഷ്മാവില്‍ അലിയാന്‍ തുടങ്ങുക സ്വാഭാവികമാണ്. എന്നാല്‍ ഇങ്ങനെ അലിയാന്‍ തുടങ്ങിയ ശേഷം വീണ്ടും തണുപ്പിക്കാന്‍ വയ്ക്കുമ്പോള്‍ ശരിയായി തണുത്തിട്ടില്ലെങ്കില്‍ ലിസ്റ്റെറിയ എന്ന ഒരുതരം ബാക്ടീരിയ ഐസ്‌ക്രീമില്‍ പെരുകും.

പാലും മധുരവും ക്രീമും വെള്ളവും ചേര്‍ന്ന ഐസ്‌ക്രീമിലെ ഘടകങ്ങള്‍ എളുപ്പത്തില്‍ ലിസ്റ്റെറിയ ബാക്ടീരിയ പടരുവാന്‍ അനുയോജ്യമായ സാഹചര്യമുണ്ടാക്കുന്നു. ഉപയോഗശേഷം തിരികെ ഫ്രീസ് ചെയ്യാന്‍ വച്ച ഐസ്‌ക്രീം പാത്രം പുറത്തെടുക്കുമ്പോള്‍ വേണ്ട പോലെ ഫ്രീസ് ചെയ്യപ്പെട്ടിട്ടില്ലെന്നോ വെള്ളത്തിന്റെ അംശം കൂടുതലായോ കണ്ടാല്‍ കഴിക്കാതിരിക്കുന്നതാണ് നല്ലതെന്ന് പ്രമുഖ ഡയറ്റീഷന്‍ റെച്ചല്‍ ലസ്റ്റ്ഗാര്‍ട്ടന്‍ പറയുന്നു.

വീണ്ടും ഫ്രീസ് ചെയ്യുന്നതു വഴി ലിസ്റ്റെറിയ ബാക്ടീരിയയുടെ വളര്‍ച്ചയെ തടയാന്‍ സാധിക്കുമെങ്കിലും പൂര്‍ണ്ണമായി ഇല്ലായ്മ ചെയ്യാന്‍ പറ്റില്ല. അതുകൊണ്ടുതന്നെ വീണ്ടും തണുപ്പിച്ച ഐസ്‌ക്രീം കഴിക്കുമ്പോള്‍ പലര്‍ക്കും ഛര്‍ദി, തലകറക്കം, വയറിളക്കം, വയറുവേദന, പനി അനുഭവപ്പെടാനിടയുണ്ട്.എല്ലാവരും കൂടി ഒരു സ്പൂണ്‍ ഉപയോഗിച്ച് ഐസ് ക്രീം പാത്രത്തില്‍ നിന്നു കഴിക്കുന്നതും ഒഴിവാക്കണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button