Latest NewsNewsIndia

സ്വയംഭോഗം ചെയ്ത്, ശുക്ലം കലർത്തിയ ഐസ്ക്രീം വില്പന: യുവാവ് അറസ്റ്റിൽ

കലുറാമിനെതിരെ പ്രതിഷേധവുമായി നിരവധിപേർ രംഗത്തെത്തി.

പരസ്യമായി സ്വയംഭോഗം ചെയ്ത് ശുക്ലം കലർത്തിയ ഐസ്ക്രീം വില്പന നടത്തിയ യുവാവ് അറസ്റ്റില്‍. തെലങ്കാനയിലെ വാറങ്കല്‍ ജില്ലയിലാണ് സംഭവം. രാജസ്ഥാൻ സ്വദേശിയായ കലുറാം പരസ്യമായി സ്വയംഭോഗം ചെയ്ത് ഐസ്ക്രീമിലേക്ക് ശുക്ലം കലർത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പോലീസ് കേസ് എടുത്തത്.

നെക്കൊണ്ടയില്‍ പ്രദേശത്തെ വഴിയോരത്ത് ഏറെക്കാലമായി ഐസ്ക്രീം വില്‍ക്കുന്നയാളാണ് കലുറാം.സ്ത്രീകളും കുട്ടികളുമുള്‍പ്പടെയുള്ളവർ ഇയാളുടെ സ്ഥിരം ഉപഭോക്താക്കളാണെന്നാണ് സ്ഥലവാസികള്‍ പറയുന്നത്. രണ്ടുദിവസം മുമ്പാണ് ഇയാളുടെ സ്വയംഭോഗ വീഡിയോ പുറത്തുവന്നത്. മണിക്കൂറുകള്‍ക്കകം ഇത് വൈറലായി.

read also: കലാഭവൻ സോബി ജോര്‍ജ് വീണ്ടും പിടിയില്‍

കലുറാമിനെതിരെ പ്രതിഷേധവുമായി നിരവധിപേർ രംഗത്തെത്തി. പൊതുസ്ഥലത്ത് അശ്ലീലം കാണിച്ചതിനാണ് ഇയാള്‍ക്കെതിരെ ഇപ്പോള്‍ പൊലീസ് കേസെടുത്തത്. ഐസ്ക്രീമിന്റെ സാമ്പിള്‍ പരിശോധിച്ചശേഷമായിരിക്കും കൂടുതല്‍ നടപടികളിലേക്ക് കടക്കുകയെന്നും പോലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button