Latest NewsNews

കസ്തൂരിയെ ജീവിതത്തിലേക്ക് നടത്താന്‍ നാടിനൊപ്പം നിങ്ങളുടെ ഒരു കൈ സഹായം

പന്ത്രണ്ടുകാരിയായ കസ്തൂരിയെ കൈപിടിച്ച് ജീവിതത്തിലേയ്ക്ക് നടത്താന്‍ നാട് ഒന്നിക്കുന്നു. മറയൂര്‍ ചില്ലറപ്പാറ സ്വദേശി ഗണേശന്റെ മകളും മറയൂര്‍ സെന്റ് മേരീസ് സ്‌കൂള്‍ വിദ്യാര്‍ഥിനിയുമായ കസ്തൂരി (12) ക്ക് മജ്ജ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താന്‍ ആണ് മറയൂരിലും മൂന്നാറിലും സാമൂഹിക പ്രവര്‍ത്തകരും സുമനസ്സുകളും രംഗത്ത് ഇറങ്ങിയിരിക്കുന്നത്. 3 മാസം മുന്‍പാണ് കസ്തൂരിക്ക് ലക്ഷത്തില്‍ ഒരാള്‍ക്ക് എന്ന തോതില്‍ മാത്രം കണ്ടെത്തിയിട്ടുള്ള അപ്ലാസ്റ്റിക് അനിമിയ എന്ന മാരക രോഗം സ്ഥിരീകരിച്ചത്. ക്ഷീണം, വിശപ്പില്ലായ്മ, വിളര്‍ച്ച എന്നിവയ്‌ക്കൊപ്പം മഞ്ഞപ്പിത്തം കൂടി ബാധിച്ചതോടെ കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയില്‍ ആണ് ഈ അപൂര്‍വ രോഗം കണ്ടെത്തിയത്. ഇപ്പോള്‍ വെല്ലൂര്‍ സിഎംസി ആശുപത്രിയില്‍ ചികിത്സയില്‍ ആണ് കസ്തൂരി. സഹോദരന്‍ രഘുവര്‍മ (9)ന്റെ മജ്ജ ആണ് മാറ്റിവയ്ക്കാന്‍ അനുയോജ്യമായി കണ്ടെത്തിയിരിക്കുന്നത്

എന്നാല്‍ 25 ലക്ഷം രൂപ ആണ് ശസ്ത്രക്രിയയ്ക്കുള്ള ചെലവ്. ലോറി ഡ്രൈവര്‍ ആയ ഗണേശന്റെ വരുമാനം ആണ് ഈ നിര്‍ധന കുടുംബത്തിന്റെ ഏക ആശ്രയം. ഈ സാഹചര്യത്തില്‍ ആണ് കസ്തൂരിയുടെ ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താന്‍ പ്രസിഡന്റ് പി.പി.വിജയന്റെ നേതൃത്വത്തില്‍ മറയൂര്‍ ഫൗണ്ടേഷന്‍ രംഗത്ത് ഇറങ്ങിയത്.ഈ ലക്ഷ്യത്തിനായി ഇന്നലെ മൂന്നാറില്‍ ഫ്രണ്ട്‌സ് മ്യൂസിക്കല്‍ ഗ്രൂപ്പ് ഗാനമേള സംഘടിപ്പിച്ചിരുന്നു. എസ്.രാജേന്ദ്രന്‍ എംഎല്‍എ ആണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. ചികിത്സാ സഹായനിധിയിലേക്ക് സഹായം സ്വീകരിക്കുന്നതിന് മറയൂര്‍ എസ്ബിഐയില്‍ കസ്തൂരിയുടേയും അധ്യാപകരായ ഷൈല, ആന്‍സിയമ്മ എന്നിവരുടേയും പേരില്‍ ജോയിന്റ് അക്കൗണ്ട് തുറന്നു( നമ്പര്‍ 37082356549). ഐഎഫ്എസ് കോഡ് sbin0008644.

shortlink

Post Your Comments


Back to top button