Latest NewsInternational

ശ്രീലങ്കൻ ഭീകരാക്രമണം; ചാവേറുകള്‍ക്ക് പരിശീലനം നല്‍കിയ താവളം കണ്ടെത്തി

കെട്ടിടത്തിനുള്ളിലെ മതിലില്‍ വെടിയുണ്ടകള്‍ തറച്ച് കയറിയ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്.

കൊളംബോ: ശ്രീലങ്കയിലെ കൊളംബോയില്‍ ഈസ്റ്റര്‍ ദിനത്തില്‍ ഭീകരാക്രമണം നടത്തിയ ഭീകരര്‍ക്ക് പരിശീലനം നല്‍കിയതെന്ന് കരുതപ്പെടുന്ന താവളം പൊലീസ് കണ്ടെത്തി. ആട്, കോഴി, പശു തുടങ്ങിയ ജീവികളെയെല്ലാം ഈ സ്ഥലത്ത് വളര്‍ത്തുന്നുണ്ട്. അതിനാല്‍ തന്നെ ആദ്യ കാഴ്ചയില്‍ ആരിലും സംശയം തോന്നിപ്പിക്കുന്ന രീതിയിലല്ല സ്ഥലത്തിന്റെ കിടപ്പ്. സ്ഥലത്തിനുള്ളില്‍ നാല് നിലയുള്ള നിരീക്ഷണ ഗോപുരവും ഉണ്ട്. കെട്ടിടത്തിനുള്ളിലെ മതിലില്‍ വെടിയുണ്ടകള്‍ തറച്ച് കയറിയ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്.

സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിക്കാന്‍ ഉപയോഗിച്ചതെന്ന് കരുതപ്പെടുന്ന കുഴികളും ഇവിടെ കാണാം.പത്ത് ഏക്കറോളം വരുന്ന ഈ സ്ഥലത്തായിട്ടാണ് ഭീകരര്‍ വെടിവയ്പ്പ്, ബോംബ് നിര്‍മാണം എന്നിവ പരിശീലിച്ചത് . തീരെ ദരിദ്രരായ ആളുകള്‍ താമസിക്കുന്ന സ്ഥലമാണിത്. സംഭവത്തില്‍ സ്ഥല ഉടമകളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.അതേസമയം 200 മുസ്ലീം പണ്ഡിതരടക്കം 600 വിദേശികളെ ശ്രീലങ്കയില്‍ നിന്ന് പുറത്താക്കി.

രാജ്യത്ത് നിയമവിധേയമായി എത്തിയവരാണെങ്കിലും വിസ കാലാവധി കഴിഞ്ഞും അനധികൃതമായി ഇവിടെ തുടരുന്നുവെന്ന് കണ്ടെത്തിയിരുന്നു. പാകിസ്ഥാന്‍, മാലദ്വീപ്, ഇന്ത്യ, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണിവര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button