Latest NewsIndia

രാജീവ് ഗാന്ധിക്കെതിരായ പരാമര്‍ശം; നരേന്ദ്ര മോദി ഇത്രയും തരംതാഴുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് തേജസ്വി യാദവ്

പാറ്റ്‌ന: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഒന്നാം നമ്പര്‍ അഴിമതിക്കാരനാണെന്ന് നരേന്ദ്രമോദിയുടെ പ്രസ്താവന അത്യന്തം ക്രൂരമെന്ന് രാഷ്ട്രീയ ജനതാദള്‍ നേതാവ് തേജസ്വിയാദവ്.

‘മുന്‍ പ്രധാനമന്ത്രിക്കെതിരെയുള്ള പരാമര്‍ശം വളരെ ക്രൂരമായതാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇത്രയും തരംതാഴ്ന്ന് പോകുമെന്ന് കരുതിയിരുന്നില്ല.’തേജസ്വി യാദവ് പറഞ്ഞു.

‘താങ്കളുടെ(രാഹുല്‍ ഗാന്ധി) പിതാവ് മിസ്റ്റര്‍ ക്ലീന്‍ ആണെന്നാണ് അദ്ദേഹത്തിന്റെ സേവകര്‍ വാഴ്ത്തിയത്. എന്നാല്‍ ഒന്നാം നമ്പര്‍ അഴിമതിക്കാരനായിട്ടാണ് അദ്ദേഹത്തിന്റെ ജീവിതം അവസാനിച്ചത്’ എന്നാണ് കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്

തെരഞ്ഞെടുപ്പില്‍ ബീഹാറില്‍ എല്ലായിടത്തും മഹാസഖ്യം വിജയിക്കുമെന്നും ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപന തിയ്യതി തീരുമാനിച്ചതു മുതല്‍ ബിജെപിയും ആര്‍ജെഡിയും ഭയത്തിലാണെന്നും തേജസ്വിയാദവ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button