Latest NewsKuwaitGulf

റമദാന്‍ മാസത്തോട് അനാദരവ് കാണിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടിയുമായി കുവൈറ്റ്

പൊതുസ്ഥലങ്ങളില്‍ ഭക്ഷണപാനീയങ്ങള്‍ കഴിയ്ക്കുന്നത് കണ്ടാല്‍ തടവ്

കുവൈറ്റ് സിറ്റി : പുണ്യമാസമായ റമദാനില്‍ അനാദരവ് കാണിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കുവൈറ്റ് മന്ത്രാലയം. ഇക്കാര്യത്തില്‍ പൊലീസും മുന്നറിയിപ്പ് നല്‍കി. റമദാന്‍ പകലുകളില്‍ പൊതുസ്ഥലങ്ങളില്‍ ഭക്ഷണം കഴിക്കുന്നത് ഒരു മാസം തടവും പിഴയും ശിക്ഷ ലഭിക്കാന്‍ കാരണമാകുമെന്നും പോലീസ് അറിയിച്ചു.

പുണ്യ മാസത്തിന്റെ പവിത്രതയെ അനാദരിക്കും പൊതു സ്ഥലങ്ങളില്‍ വെച്ച് ഭക്ഷണപാനീയങ്ങള്‍ കഴിക്കുന്നത് കുവൈറ്റ് സിവില്‍ നിയമപ്രകാരം കുറ്റകരമാണ്. നിയമ ലംഘകര്‍ നിന്ന് നൂറു ദിനാറില്‍ കുറയാത്ത പിഴയോ ഒരു മാസത്തെ തടവോ അല്ലെങ്കില്‍ രണ്ടും ഒരുമിച്ചോ അനുഭവിക്കേണ്ടി വരും.

റമദാനെ അനാദരിക്കാന്‍ പ്രേരണ നല്‍കുന്നവരെയും അതിനു സഹായം നല്‍കുന്നവരെയും കുറ്റത്തില്‍ പങ്കാളികളായി കണക്കാക്കും. പകല്‍ സമയങ്ങളില്‍ ഹോട്ടലുകളോ മറ്റോ ഈ ആവശ്യത്തിനായി പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ സ്ഥാപനം രണ്ടു മാസത്തേക്ക് പൂട്ടി സീല്‍ ചെയ്യുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button