Latest NewsIndia

കൊച്ചിയില്‍ നിന്നും ഡല്‍ഹിയിലേക്ക് കുറഞ്ഞ ചിലവില്‍ യാത്ര; പുതിയ ടിക്കറ്റ് നിരക്കുമായി ഗോ എയര്‍

 

തിരുവനന്തപുരം: കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഇനി കുറഞ്ഞ നിരക്കില്‍ പറക്കാം. യാത്ര നിരക്കില്‍ സ്വകാര്യ വിമാനക്കമ്പനിയായ ഗോ എയര്‍ വന്‍ ഇളവ് പ്രഖ്യാപിച്ചു. ജൂണ്‍ – ജൂലൈ മാസങ്ങളില്‍ ഒരാള്‍ക്ക് 4,600 രൂപ നിരക്കില്‍ കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് യാത്ര ചെയ്യാനാകും. മെയ് ഏഴു മുതല്‍ ഒന്‍പത് വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്കാവും ഈ ആനുകൂല്യം. അതേ നിരക്കില്‍ അവിടെ നിന്ന് തിരിച്ചും യാത്ര ചെയ്യാനാകും.

ടിക്കറ്റ് ബുക്ക് ചെയ്യാനായി ഗോ എയറിന്റെ ഫ്‌ലൈ സ്മാര്‍ട്ട് ഓപ്ഷന്‍ വിന്‍ഡോ മെയ് ഏഴിന് ഓപ്പണാകും. ഇതനുസരിച്ച് മെയ് ഏഴ് മുതല്‍ ഒന്‍പത് വരെ ടിക്കറ്റ് ബുക്ക് ചെയ്യാനാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button