Latest NewsUAENewsInternationalGulf

അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് ഗോ എയർ സർവ്വീസ്: ജൂൺ 28 ന് ആദ്യ വിമാന സർവ്വീസ് ആരംഭിക്കും

അബുദാബി: പ്രവാസികൾക്ക് ആശ്വാസ വാർത്ത. അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് വിമാന സർവ്വീസ് ആരംഭിക്കുമെന്ന് ഗോ ഫസ്റ്റ് (ഗോ എയർ) അറിയിച്ചു. ജൂൺ 28നാണ് ആദ്യ സർവ്വീസ് നടത്തുന്നത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ടിക്കറ്റ് നിരക്കിൽ ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യം ടിക്കറ്റ് ബുക്ക് ചെയ്യുന്ന 10% പേർക്ക് വൺവേയ്ക്ക് 577 ദിർഹവും മടക്കയാത്രയ്ക്ക് 1250 ദിർഹവുമാണ് നിരക്കെന്ന് അധികൃതർ അറിയിച്ചു.

Read Also: ‘സ്ത്രീകളെ വേദനിപ്പിച്ചാല്‍ സേതുരാമയ്യര്‍ സഹിക്കില്ല’: സീരിയലിന്റെ പരസ്യമോയെന്ന് ചോദ്യം – വൈറലായി സി.ബി.ഐയുടെ പോസ്റ്റർ

ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ ആഴ്ച്ചയിൽ 3 വിമാനങ്ങൾ സർവ്വീസ് നടത്തും. പിന്നീട് ഇത് ആഴ്ച്ചയിൽ 5 ദിവസമാക്കി ഉയർത്തും. കൊച്ചിയിൽ നിന്ന് ഇന്ത്യൻ സമയം രാത്രി 8.10 ന് പുറപ്പെടുന്ന വിമാനം രാത്രി 10.40 നാണ് അബുദാബിയിലെത്തുക.

Read Also: അച്ഛനെന്നും ചിറ്റപ്പനെന്നും ഒരാളെ ഒരേസമയം മാറിമാറി വിളിക്കേണ്ട ഗതികേടിന്റെ പേരാണ് കോൺഗ്രസ്: സന്ദീപ് വാചസ്പതി

shortlink

Related Articles

Post Your Comments

Related Articles


Back to top button