KeralaLatest News

ശാന്തിവനത്തിലെ ടവര്‍ നിര്‍മാണം; കലക്ടറുടെ തീരുമാനം ഇങ്ങനെ

എറണാകുളം: ശാന്തിവനത്തിലെ വൈദ്യുതി ടവറിന്റെ നിര്‍മാണം പ്രകൃതിയെ സംരക്ഷിച്ച് കൊണ്ട് നടപ്പാക്കുമെന്ന് എറണാകുളം ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള . ശാന്തിവനത്തില്‍ കൂടി കടന്നുപോകുന്ന ടവര്‍ മൂന്ന് മീറ്റര്‍ ഉയര്‍ത്തിയും കാവുകളുടെയും മരങ്ങളുടെയും നാശനഷ്ടം കുറച്ചുകൊണ്ടുമായിരിക്കും പണി പുനരാരംഭിക്കുക. ജില്ലാകലക്ടര്‍ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ പാലിച്ചികൊണ്ട് നിര്‍മാണം തുടരുമെന്ന് കെ.എസ്.ഇ.ബിയും വ്യക്തമാക്കിയിരുന്നു. സാമൂഹ്യ വനവല്‍കരണ വിഭാഗത്തിന്റെ നിബന്ധനകള്‍ക്കു വിധേയമായാണ് മരങ്ങള്‍ മുറിക്കുകയെന്നും കലക്ടര്‍ വ്യക്തമാക്കി. അതേസമയം ശാന്തിവനത്തെ തൊടാതെയുള്ള ലൈന്‍ മാത്രമേ അനുവദിക്കുകയുള്ളുവെന്നാണ് ശാന്തിവനം സംരക്ഷണസമിതിയുടെ നിലപാട്.

1999ല്‍ തുടങ്ങിവെച്ച പദ്ധതിക്ക് 40000 കുടുംബങ്ങളാണ് ഗുണഭോക്താക്കളായിട്ടുള്ളത്. വലിയ ഒരു പ്രദേശത്തെ വോള്‍ട്ടേജ് പ്രശ്‌നം പരിഹരിക്കാന്‍ പദ്ധതി നടപ്പിലാക്കേണ്ടതുണ്ട്. എന്നാല്‍ പ്രകൃതിക്ക് കോട്ടം വരുത്താതെ നിര്‍മാണ പ്രവത്തികള്‍ പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യമാണുള്ളതെന്ന് ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ.സഫീറുള്ള അറിയിച്ചു. വൈദ്യുത ലൈന്‍ കടന്നുപോകുന്ന ശാന്തിവനത്തില്‍ ടവറിന്റെ ബോട്ടം ക്രോസ് ആമിന്റെ നീളം 19.4 മീറ്ററില്‍നിന്നും 22.4 മീറ്ററായി ആയി ഉയര്‍ത്തും. പടിഞ്ഞാറുവശത്ത് 21.4 മീറ്ററില്‍നിന്നും 24.6 മീറ്ററായും ഉയര്‍ത്തും. ഇതുവഴി 48 മരങ്ങള്‍ മുറിച്ചുമാറ്റേണ്ടിയിരുന്നത് മൂന്നാക്കി കുറയ്ക്കാന്‍ സാധിക്കും. ടവറിന്റെ നീളം കൂട്ടുന്നതിനാല്‍ 13.5 മീറ്ററില്‍കൂടുതല്‍ ഉയരത്തിലുള്ള ശിഖരങ്ങള്‍ മാത്രമേ മുറിച്ചുമാറ്റേണ്ടതായി വരൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button