KeralaLatest News

ഇരട്ടക്കൊലപാതകം ; പ്രതികൾ ജാമ്യം തേടി കോടതിയിൽ

കാസർഗോഡ്: പെരിയ ഇരട്ടക്കൊലപാത കേസിൽ മൂന്ന് പ്രതികൾ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. സജി.സി.ജോർജ് ,മുരളി, രഞ്‌ജിത്ത്‌ എന്നിവരാണ് ഹർജി നൽകിയത്. കേസുമായി ബന്ധപ്പെട്ട് ഇന്നലെ സിപിഎം നേതാക്കളെ ചോദ്യം ചെയ്തിരുന്നു.

ഉദുമ എംഎൽഎ കെ.കുഞ്ഞിരാമൻ, മുൻ എം.എൽ.എ കെ.വി കുഞ്ഞിരാമൻ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.പി.പി മുസ്തഫ, ഉദുമ ഏരിയ സെക്രട്ടറി മണികണ്ഠൻ എന്നിവരെയാണ് ചോദ്യം ചെയ്തത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്നു കൃപേഷ് ശരത്‌ലാൽ എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് നേതാക്കളെ ചോദ്യം ചെയ്തത്. കേസിൽ കുറ്റപത്രം സമർപ്പിക്കേണ്ട സമയം അവസാനിക്കാറായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button