Latest News

പന്ത്രണ്ട് ദിവസം നീളുന്ന പര്യടനത്തിനായി മുഖ്യന്ത്രി ഇന്ന് യൂറോപ്പിലേക്ക്

തിരുവനന്തപുരം: പന്ത്രണ്ട് ദിവസം നീളുന്ന പര്യടനത്തിനായി മുഖ്യന്ത്രി പിണറായി വിജയൻ ഇന്ന് യൂറോപ്പിലേക്ക്. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്ന് രാവിലെ 10.30 നാണ് അദ്ദേഹം പുറപ്പെടുക. 13ന് ഐക്യരാഷ്ട്ര സംഘടന ജനീവയില്‍ സംഘടിപ്പിക്കുന്ന ലോക പുനര്‍നിര്‍മാണ സമ്മേളനത്തില്‍ മുഖ്യ പ്രാസംഗികരില്‍ ഒരാളാണ് മുഖ്യമന്ത്രി. 14ന് സ്വി​റ്റ്സര്‍ലാന്‍ഡിലെ ധനകാര്യം, വിദ്യാഭ്യാസം, ടൂറിസം മേഖലകളുടെ ചുമതല വഹിക്കുന്ന ഫെഡറല്‍ കൗണ്‍സിലര്‍ ഗൈ പാര്‍മീലിനുമായി കൂടിക്കാഴ്ച നടത്തുകയും 17ന് ലണ്ടന്‍ സ്​റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ കിഫ്ബിയുടെ മസാല ബോണ്ട് ലിസ്​റ്റ് ചെയ്യുന്ന ചടങ്ങില്‍ മുഖ്യാതിഥിയായും മുഖ്യമന്ത്രി പങ്കെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button