Latest NewsIndia

രാജ്യസുരക്ഷ അപകടത്തിലാക്കി രാജീവ്‌ ഗാന്ധിയുടെ അവധി ആഘോഷം- ഗുരുതര ആരോപണവുമായി നരേന്ദ്രമോദി

ന്യൂഡല്‍ഹി•മുന്‍ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിക്കെതിരെ ഗുരുതര ആരോപണവുമായി വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് അധ്യക്ഷന്‍ തന്നെ അധിക്ഷേപിക്കാനുള്ള ഒരവസവും പഴക്കാറില്ലെന്ന് മാത്രമല്ല, സൈന്യം ആരുടെയും സ്വകാര്യ സ്വത്തല്ല എന്ന് പറഞ്ഞു തനിക്കെതിരെ ആക്രോശിക്കുകയും ചെയ്യുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പിതാവും കുടുംബവും ഇന്ത്യന്‍ വിമാനവാഹിനി കപ്പലായ ഐ.എന്‍.എസ് വിരാട് സ്വകാര്യ ടാക്സി പോലെ ഉപയോഗിക്കുകയായിരുന്നുവെന്ന് മോദി ആരോപിച്ചു.

രാജീവ്‌ ഗാന്ധി പ്രധാനമന്ത്രിയായിരിക്കുന്ന സമയത്താണ് സംഭവം. ഈ സമയം ഐ.എന്‍.എസ് വിരാട് അതിര്‍ത്തി സംരക്ഷിക്കാന്‍ വിന്യസിച്ചിരിക്കുകയായിരുന്നു. ആ സമയം ഐ.എന്‍.എസ് വിരാറ്റ് ഗാന്ധി കുടുംബത്തിന് വേണ്ടി അയച്ചു. അത് 10 ദിവസത്തേക്ക് പ്രവര്‍ത്തനം നിര്‍ത്തിവച്ചു. രാജീവ്‌ ഗാന്ധിയുടെ ഭാര്യയുടെ ബന്ധുക്കളും അതിലുണ്ടായിരുന്നു. വിദേശികളെ കപ്പലില്‍ കയറാന്‍ അനുവദിച്ചത് ദേശസുരക്ഷയുടെ ലംഘനമാണ്. ഒരു സൈനിക ഹെലിക്കോപ്റ്ററും കപ്പലില്‍ ഉണ്ടായിരുന്നതായി രാംലീല മൈദാനിയില്‍ നടന്ന റാലിയില്‍ സംസാരിക്കവേ മോദി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button