Latest NewsKeralaIndia

ശ്രീധരൻ പിള്ള കത്തയയ്‌ക്കുന്നതിന് മുമ്പ് കേരളത്തിൽ വമ്പിച്ച ദേശീയപാതാ വികസനമായിരുന്നുവെന്ന് പരിഹസിച്ച്‌ കെ .സുരേന്ദ്രൻ

മുമ്പ് ബാറുകാർക്കും ചില ദേവാലയങ്ങൾക്കും വേണ്ടി കിലോമീറ്ററുകളോളം അലൈന്മെന്റ് മാറ്റിക്കൊടുത്ത് പാവങ്ങളെ ബുദ്ധിമുട്ടിച്ചത് ബി. ജെ. പി നേതാക്കൾ പറഞ്ഞിട്ടായിരുന്നോ

തിരുവനന്തപുരം : കേരളത്തിലെ ദേശീയപാതാ വികസനം അട്ടിമറിച്ചുവെന്ന ആരോപണത്തിൽ സർക്കാരിനെതിരെ കെ സുരേന്ദ്രൻ . ശ്രീധരൻ പിള്ള കത്തയയ്‌ക്കുന്നതിന് മുമ്പ് കേരളത്തിൽ വമ്പിച്ച ദേശീയപാതാ വികസനമായിരുന്നുവെന്ന് പരിഹസിച്ച സുരേന്ദ്രൻ മുമ്പ് ബാറുകാർക്കും ചില ദേവാലയങ്ങൾക്കും വേണ്ടി കിലോമീറ്ററുകളോളം അലൈന്മെന്റ് മാറ്റിക്കൊടുത്ത് പാവങ്ങളെ ബുദ്ധിമുട്ടിച്ചത് ബി. ജെ. പി നേതാക്കൾ പറഞ്ഞിട്ടായിരുന്നോ എന്നും ചോദിച്ചു . പറഞ്ഞ നഷ്ടപരിഹാരം കൊടുക്കാത്തതിന്റെ പേരിൽആയിരങ്ങൾ ഇപ്പോഴും തെരുവിലിറങ്ങി സമരം ചെയ്യുന്നത് ശ്രീധരൻപിള്ള കാരണം തന്നെയാണോ എന്നും തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ കെ സുരേന്ദ്രൻ ചോദിച്ചു .

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം …

ശ്രീധരൻ പിള്ള കത്തയയ്‌ക്കുന്നതിന് മുമ്പ് കേരളത്തിൽ വമ്പിച്ച ദേശീയപാതാ വികസനമായിരുന്നു. ഇതിന് മുമ്പ് ബാറുകാർക്കും ചില ദേവാലയങ്ങൾക്കും വേണ്ടി കിലോമീറ്ററുകളോളം അലൈന്മെന്റ് മാറ്റിക്കൊടുത്ത് പാവങ്ങളെ ബുദ്ധിമുട്ടിച്ചത് ബി. ജെ. പി നേതാക്കൾ പറഞ്ഞിട്ടായിരുന്നു. പറഞ്ഞ നഷ്ടപരിഹാരം കൊടുക്കാത്തതിന്റെ പേരിൽആയിരങ്ങൾ ഇപ്പോഴും തെരുവിലിറങ്ങി സമരം ചെയ്യുന്നത് ശ്രീധരൻപിള്ള കാരണം തന്നെ.

ഭൂമി ഏറ്റെടുക്കാനാവാതെ പലയിടത്തും സർവ്വേ നടപടികൾ മുടങ്ങിക്കിടക്കുന്നതും ബി. ജെ. പി കാരണം തന്നെ. കൊല്ലം ബൈപ്പാസ് നാൽപ്പത്താറുകൊല്ലം മുടങ്ങിയത് ശ്രീധരൻപിള്ളയുടെ സാഡിസം കൊണ്ടല്ലാതെ വേറെന്തുകൊണ്ടാണ്? ശ്രീധരൻ പിള്ള കത്തയയ്‌ക്കുന്നത് നിർത്തിയാൽ പിണറായി വിജയൻ ഇപ്പം ശരിയാക്കിത്തരും എല്ലാം….

shortlink

Related Articles

Post Your Comments

Related Articles


Back to top button