Latest NewsIndia

മീ ടൂ മാത്രം പോര ; മെന്‍ ടൂ മൂവ്‌മെന്റും വേണം; കാരണം ഇതാണ്

മുംബൈ: പീഡനക്കേസില്‍ ടെലിവിഷന്‍ അവതാരകന്‍ അറസ്റ്റിലായതിന് പിന്നാലെ മെന്‍ ടൂ മൂവ്‌മെന്റ് ആരംഭിക്കണമെന്ന ആവശ്യവുമായി കുടുംബാംഗങ്ങളും സുഹൃത്തുക്കളും രംഗത്ത്. അവതാരകനും നടനുമായ കരണ്‍ ഒബ്‌റോയി യുവതിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പണം ആവശ്യപ്പെട്ടു എന്ന കേസിലാണ് കരണിനെ അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ യുവതിയുടെ പരാതി വ്യാജമാണെന്നാണ് നടിയും കോളമിസ്റ്റുമായ പൂജാ ബേദിയും സഹോദരി ഗുര്‍ബാനി എബ്‌റോയി പറയുന്നത്. 2016 ലാണ് കരണും യുവതിയും ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെടുന്നത്.

2018 ല്‍ യുവതിക്കെതിരെ പീഡനത്തിന് കരണ്‍ പരാതി നല്‍കിയിരുന്നു. അതേസമയം 2018 ലെ അഭിമുഖത്തില്‍ കരണിനോടുള്ള ഇഷ്ടത്തെക്കുറിച്ചും കരണിന് നല്‍കിയ സമ്മാനങ്ങളെക്കുറിച്ചും യുവതി പറഞ്ഞിരുന്നു. എന്നാല്‍ 2017 ല്‍ കരണ്‍ തന്നെ ബലാത്സംഗം ചെയ്‌തെന്നാണ് ഇപ്പോള്‍ യുവതി പറയുന്നത്. 2018 ല്‍ യുവതി നടത്തിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് നേരെ വിപരീതമാണ് അവരുടെ എഫ്‌ഐആറിലുള്ളതെന്നാണ് പൂജാ ബേദി ചൂണ്ടിക്കാട്ടുന്നത്. മുംബൈ ഹൈക്കോടതി അവധിയിലായ സമയത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനാല്‍ കരണിന് ജാമ്യത്തിന് അപേക്ഷിക്കാന്‍ സാധിച്ചിട്ടില്ല.

യുവതി കരണിനയച്ച മെസേജുകള്‍ പോലീസിന് കൈമാറിയിരുന്നു. ഇതില്‍ നിന്നും കരണിന്റെ നിരപരാതിത്വം വ്യക്തമാക്കാന്‍ സാധിക്കുമെന്നാണ് പൂജാ ബേദി പറയുന്നത്. പലപ്പോഴും സ്വന്തം നേട്ടങ്ങള്‍ക്കായും പകപോക്കലിനായും നിയമത്തിന്റെ ആനുകൂല്യങ്ങള്‍ സ്ത്രീകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും നീതി ലഭിക്കാന്‍ പുരുഷനും തുല്യ അവകാശമുണ്ടെന്നും അത് സംരക്ഷിക്കാന്‍ നടപടികള്‍ വേണമെന്നും പൂജാ ബേദി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button