Latest NewsFootballSports

ഒരിക്കലും വിട്ടുകൊടുക്കില്ല; സലയ്ക്ക് പറയാനുള്ളത് അത്രമാത്രം

പരിക്കേറ്റ സൂപ്പര്‍താരം മുഹമ്മദ് സലയ്ക്ക് ബാഴ്സലോണക്കെതിരെ ചാമ്പ്യന്‍സ് ലീഗ് സെമിയിലെ രണ്ടാം പാദത്തില്‍ കളിക്കാനായില്ലെങ്കിലും ആന്‍ഫീല്‍ഡില്‍ അദ്ദേഹത്തിന്റെ സാന്നിധ്യമുമ്ടായിരുന്നു. നെവര്‍ ഗിവ് അപ് (ഒരിക്കലും വിട്ടുകൊടുക്കില്ല) എന്നെഴുതിയ റൗണ്ട് നെക്ക് ടി-ഷര്‍ട്ട് ധരിച്ചാണ് സല കളി കാണാനെത്തിയത്. കഴിഞ്ഞ
ശനിയാഴ്ച പ്രീമിയര്‍ ലീഗില്‍ ന്യൂ കാസില്‍ യുനൈറ്റഡിനെതിരായ മത്സരത്തിനിടെയാണ് കരിക്കേറ്റ് താരം മത്സരം പൂര്‍ത്തിയാക്കാതെ മടങ്ങിയത്.

മത്സരം തുടങ്ങും മുമ്പെ സലയുടെ ടി-ഷര്‍ട്ടിലെ വാചകങ്ങള്‍ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഈ ചിത്രം ഈജിപ്ഷ്യന്‍ താരം തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തു. ക്യാപ്ഷന്‍ ചിത്രത്തില്‍ തന്നെയുണ്ട് എന്ന കുറിപ്പോടെയായിരുന്നു സലാഹ് ഈ ചിത്രം പങ്കുവെച്ചത്. പരിക്കിന്റെ പിടിയിലായിട്ടും ടീമിന് ആത്മവിശ്വാസമേകുന്ന വാചകങ്ങളുമായി കളി കാണാനെത്തിയ സലയെ അഭിനന്ദിക്കുകയാണ് ലിവര്‍പൂള്‍ ആരാധകര്‍. സലയ്ക്കു പുറമെ ഫീര്‍മിന്യോക്കും പരിക്ക് കാരണം കളിക്കിറങ്ങാനായിരുന്നില്ല.

ആദ്യ പാദത്തില്‍ വാങ്ങിയ മൂന്ന് ഗോളിന്റെ കടവുമായണ് ലിവര്‍പൂള്‍ സ്വന്തം തട്ടകത്ത് മെസിയേയും കൂട്ടരേയും നേരിട്ടത്. എന്നാല്‍ ലിവര്‍പൂള്‍ ഒരിക്കല്‍ കൂടി ഏവരേയും അമ്പരപ്പിക്കുന്ന പ്രകടനവുമായി മൈതാനത്ത് തകര്‍ത്തപ്പോള്‍ കലാശപ്പോരാട്ടത്തിനുള്ള ടിക്കറ്റാണ് ലഭിച്ചത്. മത്സര ശേഷം സഹതാരങ്ങളോടൊപ്പം സല ആഘോഷത്തില്‍ പങ്കുചേര്‍ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button