Latest NewsIndia

ശത്രുവിനെ സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഭസ്മമാക്കാന്‍ ഇന്ത്യ മൂന്നാംകണ്ണ് തുറക്കുന്നു : ആധുനിക സ്‌പൈസ്-2000 ബോംബുകള്‍ വാങ്ങാന്‍ ഇന്ത്യ : കണ്ണടച്ച് തുറക്കും മുമ്പ് എല്ലാം കഴിയും

ന്യൂഡല്‍ഹി: ശത്രുവിനെ സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഭസ്മമാക്കാന്‍ ഇന്ത്യ മൂന്നാംകണ്ണ് തുറക്കുന്നു .ആധുനിക സ്പൈസ്-2000 ബോംബുകള്‍ ഇന്ത്യ വാങ്ങാനൊരുങ്ങുന്നു.  ഇസ്രായേല്‍ നിര്‍മ്മിത ആധുനിക സ്‌പൈസ് 2000 ബോംബുകള്‍ വാങ്ങാനാണ് ഇന്ത്യന്‍ വ്യോമസേന തയ്യാറെടുക്കുന്നത്. ബാലക്കോട്ട് ആക്രമണത്തിന് ഉപയോഗിച്ച സ്പൈസ് 2000 ബോംബുകളുടെ ആധുനിക പതിപ്പാണ് വ്യോമസേന പുതുതായി വാങ്ങുന്നത്. ശത്രുപാളയങ്ങളിലെ കെട്ടിടങ്ങളും ബങ്കറുകളും തകര്‍ക്കാന്‍ ഈ ബോംബുകള്‍ക്ക് കഴിയും. ബാലകോട്ടെ ജെയ്ഷെ മുഹമ്മദ് ഭീകരരുടെ കേന്ദ്രങ്ങളില്‍ ഉപയോഗിച്ചത് കെട്ടിടങ്ങളിലേക്ക് തുളഞ്ഞുകയറി അതിനകത്ത് പൊട്ടിത്തെറിക്കുന്ന സ്പൈസ് -2000 ബോംബുകളാണ്.

കണ്ണടച്ച് തുറക്കുമുമ്പ് എല്ലാം കഴിയും. ശത്രുവിന്റെ ബങ്കറുകളും കെട്ടിടങ്ങളും മുഴുവനായി തകര്‍ക്കാന്‍ കഴിയുന്നവയാണ് പുതിയ സ്പൈസ് 2000 ബോംബുകള്‍. 60 കിലോമീറ്റര്‍ വരെ സഞ്ചരിച്ച് ആക്രമണം നടത്താന്‍ സാധിക്കുന്ന ബോംബാണ് സ്പൈസ് 2000. അടിയന്തര ആവശ്യങ്ങള്‍ക്കായി 300 കോടി രൂപ വരെ ഉപയോഗിച്ച് ആയുധങ്ങളോ ഉപകരണങ്ങളോ വാങ്ങാന്‍ സേനകള്‍ക്ക് കേന്ദ്രം അധികാരം നല്‍കിയിട്ടുണ്ട്. ഇതുപയോഗിച്ചാണ് ബോംബുകള്‍ വാങ്ങുന്നതെന്നാണ് പ്രതിരോധവൃത്തങ്ങളുടെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button