KeralaLatest News

ജഡ്‌ജിമാരുടെ നിയമനം ; നിലപാടിലുറച്ച് സുപ്രീം കോടതി

ന്യൂഡൽഹി : ജഡ്‌ജിമാരുടെ നിയമനത്തിൽ നിലപാടിലുറച്ച് സുപ്രീം കോടതി. സുപ്രീം കോടതി ജഡ്‌ജിമാരായി രണ്ടുപേരെ വീണ്ടും നിർദ്ദേശിച്ചു. ജാർഖണ്ഡ് ഹൈക്കോടതി ജഡ്‌ജിയായ അ​നി​രു​ദ്ധ ബോ​സ് ഗുവാഹത്തി ഹൈക്കോടതി ജഡ്‌ജിയായ എ.​എ​സ്. ബൊ​പ്പ​ണ്ണ എന്നിവരെയാണ് കോടതി പരിഗണിച്ചത്.സീനിയോറിറ്റിക്കല്ല മികവിനാണ് മുൻഗണന നൽകേണ്ടതെന്ന് കോടതി വ്യക്തമാക്കി. വിഷയത്തിൽ കേന്ദ്ര സർക്കാരിന് വീണ്ടും ഫയൽ അയച്ചു. പുനഃപരിശോധന ആവശ്യപ്പെട്ട് നിയമ ശുപാർശ കേന്ദ്രം മടക്കിയിരുന്നു.

ശുപാർശ പു​ന​പ​രി​ശോ​ധി​ക്കാ​ന്‍ സർക്കാർ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.സീ​നി​യോ​രി​റ്റി പ്ര​ശ്ന​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കേ​ന്ദ്രം ശുപാർശ മടക്കുകയായിരുന്നു. ഏ​പ്രി​ല്‍ 12-നാ​ണ് കൊ​ളീ​ജി​യം കേ​ന്ദ്ര​ത്തി​നു ശുപാർശ ന​ല്‍​കി​യ​ത്. സ​ര്‍​ക്കാ​രി​ന്‍റെ എ​തി​ര്‍​പ്പ് ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​നാ​യി കൊ​ളീ​ജി​യം വീ​ണ്ടും യോ​ഗം ചേർന്നിരുന്നു. ക​ഴി​ഞ്ഞ വ​ര്‍​ഷം ജ​സ്റ്റീ​സ് കെ.​എം. ജോ​സ​ഫി​ന്‍റെ വി​ഷ​യ​ത്തി​ലും കേ​ന്ദ്രം കൊ​ളീ​ജി​യ​വു​മാ​യി എ​റ്റു​മു​ട്ടി​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button