Latest NewsKuwaitGulf

വിമാനത്തിന്റെ ടയര്‍കയറി യുവാവ് മരിച്ച സംഭവം; സഹപ്രവര്‍ത്തകനെതിരെയുള്ള തുടര്‍നടപടികള്‍ ഇങ്ങനെ

കുവൈത്ത് വിമാനത്താവളത്തില്‍ ഗ്രൗണ്ട് സ്റ്റാഫ് ആയിരുന്ന മലയാളി യുവാവിന്റെ അപകടമരണത്തില്‍ സഹപ്രവര്‍ത്തകനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ് രെജിസ്റ്റര്‍ ചെയ്തു. ജലീബ് അല്‍ ശുയൂഖ് പോലീസ് സ്റ്റേഷനില്‍ ആണ് കേസ് രെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കുവൈത്ത് എയര്‍ വെയ്സില്‍ ഗ്രൗണ്ട് സ്റ്റാഫ് ആയിരുന്ന തിരുവനന്തപുരം കുറ്റിച്ചല്‍ സ്വദേശി ആനന്ദ് രാമചന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ടാണ് ജലീബ് പോലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രെജിസ്റ്റര്‍ ചെയ്തത്. തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിയോടെ ടെര്‍മിനല്‍ നാലില്‍ ബോയിങ് 777-300 ഇ ആര്‍ എന്ന വിമാനം പാര്‍ക്കിങ് ഏരിയയിലേക്ക് മാറ്റുന്നതിനിടെയായിരുന്നു അപകടം നടന്നത്.വിമാനം ഹാങ്ങറില്‍ നിന്ന് പാസഞ്ചര്‍ ഗേറ്റിലേക്കു കൊണ്ട് പോകുന്നതിനിടെ ടോവിങ് റോപ്പ് പൊട്ടുകയായിരുന്നു.

സംഭവം നടക്കുമ്പോള്‍ പുഷ്ബാക്ക് ട്രാക്റ്റര്‍ ഓടിച്ചിരുന്ന നാല്പത്തിമൂന്നുകാരനായ ഇന്ത്യക്കാരനെതിരെയാണ് മനപ്പൂര്‍വമല്ലാത്ത നരഹത്യ ചാര്‍ജ് ചെയ്തിരിക്കുന്നത്. പുഷ്ബാക്ക് ട്രാക്റ്ററില്‍ നിന്ന് കോക്പിറ്റിലുള്ളവര്‍ക്ക് നിര്‍ദേശം നല്‍കുന്നതിനിടെ ഗ്രൗണ്ടിലേക്ക് തെറിച്ചു വീണ ആനന്ദ് രാമചന്ദ്രന്‍ വിമാനത്തിന്റെ ചക്രത്തിനിടയില്‍ കുടുങ്ങിയാണ് മരിച്ചത്.
ആനന്ദ് കുടുംബ സമേതം കുവൈത്തിലാണ് താമസിച്ചിരുന്നുത്. തിരുവനന്തപുരം കുറ്റിച്ചല്‍ പുള്ളോട്ടുകോണം സദാനന്ദവിലാസത്തില്‍ രാമചന്ദ്രന്റെയും രാജലക്ഷ്മിയുടെയും മകനാണ് ആനന്ദ് രാമചന്ദ്രന്‍.

Tags

Post Your Comments


Back to top button
Close
Close