Latest NewsIndia

സംശയകരമായ വസ്തുവുമായി സുരക്ഷാവലയം ഭേദിച്ച് മെട്രോസ്‌റ്റേഷനിലെത്തിയ ആ ദുരൂഹ യാത്രക്കാരനെ കുറിച്ച് അന്വേഷണം ഊര്‍ജിതമാക്കി

ബെംഗളൂരൂ : സംശയകരമായ വസ്തുവുമായി സുരക്ഷാവലയം ഭേദിച്ച് മെട്രോസ്റ്റേഷനിലെത്തിയ ആ ദുരൂഹ യാത്രക്കാരനെ കുറിച്ച് അന്വേഷണം ഊര്‍ജിതമാക്കി. സംശയകരമായ വസ്തുവുമായി ബെംഗളൂരു മജസ്റ്റിക് നമ്മ മെട്രോ സ്റ്റേഷനിലേക്കു കടന്നുകയറാന്‍ ശ്രമിച്ച ആളിനുവേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി സിറ്റി പൊലീസ് കമ്മിഷണര്‍ ടി. സുനീല്‍ കുമാര്‍ അറിയിച്ചു.. ഇതിനായി 20 പൊലീസുകാര്‍ ഉള്‍പ്പെടുന്ന നാലു പ്രത്യേക സംഘങ്ങളെ നിയോഗിച്ചു.

മജസ്റ്റിക് മെട്രോ സ്റ്റേഷനു പുറമെ കെഎസ്ആര്‍ സിറ്റി റെയില്‍വേ സ്റ്റേഷനിലെയും കര്‍ണാടക ആര്‍ടിസി, ബിഎംടിസി ടെര്‍മിനലുകളിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. മെട്രോ സ്റ്റേഷനിലെ മെറ്റല്‍ ഡിറ്റക്ടറില്‍ ബീപ് ശബ്ദമുയര്‍ന്നതിനെ തുടര്‍ന്നു ദേഹപരിശോധനയ്ക്കു തുനിഞ്ഞപ്പോള്‍ ഇയാള്‍ പിന്‍വാങ്ങുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button