KeralaLatest News

ഉത്സവങ്ങൾക്ക് ആനകളെ വിട്ടുനൽകൽ : നിർണായക തീരുമാനവുമായി ആന ഉടമകൾ

തൃശ്ശൂർ : ഉത്സവങ്ങൾക്ക് ആനകളെ വിട്ടുനൽകുമെന്നു ആന ഉടമകൾ. കളക്ടറുടെ യോഗത്തിൽ അനുകൂല തീരുമാനമുണ്ടായ സാഹചര്യത്തിലാണ് നടപടി. തൃശൂര്‍ പൂര വിളംബരത്തില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഒരു മണിക്കൂര്‍ എഴുന്നെള്ളിക്കാന്‍ നിയന്ത്രണങ്ങളോടെ അനുമതി നല്‍കുമെന്ന് കലക്ടര്‍ ടി.വി. അനുപമ അറിയിച്ചിരുന്നു. നാളെ വിദഗ്ധ സംഘം ആനയുടെ ആരോഗ്യക്ഷമത പരിശോധിച്ച ശേഷം അനുകൂലമെങ്കില്‍ മാത്രമായിരിക്കും അനുമതി ലഭിക്കുക.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉപാധികളോടെ എഴുന്നള്ളിക്കാമെന്ന് അഡ്വക്കേറ്റ് ജനറല്‍ കലക്ടര്‍ക്ക് നേരത്തെ നിയമോപദേശം നല്‍കിയിരുന്നു. അനിഷ്ട സംഭവങ്ങളുണ്ടായാല്‍ ഉത്തരവാദിത്തം ആനയുടമയ്ക്കായിരിക്കുമെന്ന് എഴുതി വാങ്ങിയ ശേഷമായിരിക്കും ആനയെ എഴുന്നള്ളിക്കാന്‍ അനുവദിക്കുക.. പൂരത്തലേന്ന് വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുരം തുറക്കുന്ന ചടങ്ങിലാണ് തെച്ചിക്കോട്ട് രാമചന്ദ്രന്‍ പങ്കെടുക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button