Latest NewsIndia

വീണ്ടും അധികാരത്തിലെത്തിയാല്‍ രാജ്യത്തിന് ഭീഷണി ഉണ്ടാക്കുന്നവര്‍ക്കെതിരേ കരയിലോ ആകാശത്തോ ബഹിരാകാശത്തോ, എവിടെ നിന്നായാലും നടപടി എടുക്കും : നരേന്ദ്ര മോദി

ബാലക്കോട്ടിലെയും ഉറി അറ്റാക്കിന്റെ പകരമായി നടന്ന സർജ്ജിക്കൽ സ്‌ട്രൈക്കിനെ കുറിച്ചും സൂചിപ്പിച്ചാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.

ചണ്ഡീഗഡ്: വീണ്ടും അധികാരത്തിലെത്തിയാല്‍ പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം ഭീകരതക്കെതിരേ സ്വീകരിച്ചതിന് സമാനമായ നടപടികള്‍ തുടര്‍ന്നും കൈക്കൊള്ളുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബാലക്കോട്ടിലെയും ഉറി അറ്റാക്കിന്റെ പകരമായി നടന്ന സർജ്ജിക്കൽ സ്‌ട്രൈക്കിനെ കുറിച്ചും സൂചിപ്പിച്ചാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.

രാജ്യസുരക്ഷയാണ് പ്രധാനമെന്നും അതിന് ഭീഷണിയാകുന്ന എന്തിനെതിരേയും കര്‍ശനമായ നടപടികള്‍ കൈക്കൊള്ളുമെന്നും മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത് ഇന്ത്യയുടെ നയതന്ത്ര വിജയമാണെന്നും ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.‘പേരുകള്‍ ശേഖരിച്ച് നിങ്ങളുടെ സമയം പാഴാക്കരുത്.’

‘കരയിലോ ആകാശത്തോ ബഹിരാകാശത്തോ എവിടെ നിന്നായാലും രാജ്യത്തിന് ഭീഷണിയുയര്‍ത്തുന്നവര്‍ക്കെതിരേ നടപടി എടുത്തിട്ടുണ്ട്. ഇത് ഇനിയും തുടരും’. മസൂദ് അസറിനെതിരേ സ്വീകരിച്ച നടപടികള്‍ ദാവൂദ് ഇബ്രാഹിമിനെതിരേയും ഹാഫിസ് സയ്യീദിനെതിരേയും സ്വീകരിക്കുമോയെന്ന ചോദ്യത്തിനുള്ള മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button