KeralaLatest News

കൊട്ടാരക്കരക്കാര്‍ക്ക് നെറ്റിപട്ടം കെട്ടി എഴുന്നള്ളിക്കാന്‍ ഇനി ആന വേണ്ട ആനവണ്ടി മതി

കൊട്ടാരക്കര: സംസ്ഥാനത്ത് പൂരത്തിന് ആനയെ എഴുന്നള്ളിക്കണമെന്നും വേണ്ടെന്നുമെല്ലാമുള്ള വാദപ്രതിവാദങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ എഴുന്നള്ളിപ്പിന് ആന തന്നെ വേണമെന്നില്ല മറ്റ് വഴികളും സ്വീകരിക്കാമെന്ന് കാണിച്ചു തരികയാണ് കൊട്ടാരക്കരക്കാര്‍. ചിലര്‍ക്കെങ്കിലും അംഗീകരിക്കാന്‍ പറ്റാത്ത കാര്യമാണ് ഇതെങ്കിലും സംഗതി അല്‍പം വ്യത്യസ്തമാണ്.

ഈ ഉത്സവക്കാഴ്ച്ചയ്ക്ക് വേദിയായിരിക്കുകയാണ് കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം. മേടതിരുവാതിര മഹോത്സവത്തിന് ഇവിടെ എഴുന്നള്ളിച്ചത് ആനയെയല്ല ‘ആനവണ്ടി’യെയാണ്. കെഎസ്ആര്‍ടിസി കൊട്ടാരക്കര ഡിപ്പോയിലെ മൊബൈല്‍ വര്‍ക്ഷോപ്പ് വാന്‍ ആണ് ഉത്സവത്തിന് എഴുന്നള്ളിച്ചത്. നെറ്റിപ്പട്ടം കെട്ടിച്ച് പൂമാലയും തോരണങ്ങളും ബലൂണുകളുമൊക്കെയായി അലങ്കരിച്ച് വന്‍പ്രൗഢിയോടെ തന്നെയായിരുന്നു ആനവണ്ടിയുടെ വരവ്.

ആനവണ്ടി എഴുന്നള്ളിപ്പ് കാണാന്‍  വന്‍ ജനക്കൂട്ടമാണ് എത്തിയത്. കൊട്ടാരക്കര കെഎസ്ആര്‍ടിസി വര്‍ഷം തോറും ഉത്സവാഘോഷങ്ങളുടെ ഭാഗമാകാറുണ്ട്. ഒരു ദിവസത്തെ ഉത്സവം തങ്ങളുടെ വകയാക്കി ആഘോഷമാക്കാറാണ് പതിവ്. ഇക്കുറി എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്ന ആശയം വന്നപ്പോഴാണ് നിലവിലെ സാഹചര്യത്തില്‍ എല്ലാവരിലും ഒരു ആശയം കൊണ്ടുവരാന്‍ സാധിക്കുന്ന തരത്തില്‍ ഇത്തരമൊരു കാഴ്ച ഒരുക്കിയിരിക്കുന്നത്.

എന്നാല്‍ ഇത് ഉത്സവത്തിന് ആനയെ എഴുന്നള്ളിക്കണം എന്ന് അതിയായി ആഗ്രഹിക്കുന്നവര്‍ക്കും ഉത്സവത്തിന്റെ പ്രൗഢി തികയണമെങ്കില്‍ ആന തന്നെ വേണമെന്നും കരുതുന്ന വിശ്വാസത്തിന് വെറുമൊരു കാഴ്ചമാത്രമാണെങ്കിലും പലര്‍ക്കും ഇതൊരു പുത്തന്‍ അനുഭവമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button